-->
ക്രൂയിസര്‍ ബൈക്കിലേക്ക് പുതിയ 2025 മോഡല്‍ ഇയര്‍ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2025 മീറ്റിയോര്‍ 350 ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, അറോറ, സൂപ്പര്‍നോവ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ലഭ്യമാകും. ഫയര്‍ബോളിന് 1,95,762 രൂപയും സ്റ്റെല്ലാറിന് 1,99,990 രൂപയും അറോറയ്ക്ക് 2,06,290 രൂപയും സൂപ്പര്‍നോവ ബ്ലാക്കിന് 2,15,883 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. മീറ്റിയോര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ മോഡലുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ ഡെലിവറികള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മീറ്റിയോര്‍ 350 അറോറ പൈതൃക നിറങ്ങളോടൊപ്പം വിന്റേജ് ഫീലാണ് സ്വീകരിക്കുന്നത്. അതേസമയം സ്റ്റെല്ലാര്‍ വേരിയന്റ് വളരെ ലളിതമായുള്ള രൂപമാണ് പിന്തുടര്‍ന്നിരിക്കുന്നത്. കൂടുതല്‍ നിറങ്ങളും കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ പോലുള്ള ആകര്‍ഷണമാണ് ബൈക്കിന്റെ ഫയര്‍ബോള്‍ വേരിയന്റ് മുമ്പോട്ട് കൊണ്ടുപോവുന്നത്. പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നതിന് പുറമെ ഫീച്ചറുകളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ റോയല്‍ എന്‍ഫീല്‍ഡ് തയാറായിട്ടുണ്ട്. ഫയര്‍ബോളിലും സ്റ്റെല്ലാറിലും ഇനി മുതല്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും ട്രിപ്പര്‍ നാവിഗേഷന്‍ പോഡും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. ഉയര്‍ന്ന ട്രിമ്മുകളായ അറോറയും സൂപ്പര്‍നോവക്കും അഡ്ജസ്റ്റബിള്‍ ലിവറുകളോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
മെക്കാനിക്കലായി മീറ്റിയോര്‍ 350 ക്രൂയിസര്‍ ബൈക്കിന് നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. 6,100 ആര്‍പിഎമ്മില്‍ 20.2 bhp കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് J-സീരീസ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. 5-സ്പീഡ് ഗിയര്‍ബോക്സ്.