Friday, March 13, 2026 Last Updated 38 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 12.19 PM

ട്രെയിന്‍ യാത്രയ്ക്കിടെ എസി കോച്ചിലിരുന്ന് സിഗരറ്റ് വലിച്ചു: ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് നേരെ തട്ടിക്കയറി യുവതി, വീഡിയോ വൈറല്‍

train, ac, coach, woman, smoke

ട്രെയിന്‍ യാത്രകളില്‍ സഹയാത്രക്കാരെകൊണ്ടുണ്ടാകുന്ന ആളുകള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രവണതകള്‍ ചോദ്യം ചെയ്താലും ആരും അത് ഗൗനിക്കാറില്ല. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ റെയില്‍വെയിലെ യാത്രക്കാരിയായ ഒരു യുവതി, തന്റെ യാത്രയ്ക്കിടെ ട്രെയിനിലെ എസി കോച്ചിന്റെ കമ്പാര്‍ട്ട്‌മെന്റിലിരുന്ന് സിഗരറ്റ് വലിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്തവര്‍ക്ക് നേരെ യുവതി തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയുടെ തുടക്കത്തില്‍ യുവതി ട്രെയിനില്‍ വച്ച് സിഗരറ്റ് വലിക്കുന്നതാണ് കാണുന്നത്. തന്റെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് മനസിലായ യുവതി യുവാവിനോട് അത് പറ്റില്ലെന്നും വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു. ഈ സമയം അങ്ങനെയെങ്കില്‍ ട്രെയിനിനുള്ളില്‍ സിഗരറ്റ് വലി അനുവദനീയമാണോയെന്ന് യുവാവ് ചോദ്യം ചെയ്യുന്നു. ഈ സമയം നിങ്ങളുടെ പൈസയ്ക്കല്ല ഞാന്‍ പുകവലിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നാലെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍. എന്നാല്‍ പോലീസിനെ വിളി എന്ന് പറഞ്ഞ് യുവതി, യാത്രക്കാരെ വെല്ലുവിളിക്കുന്നു.

യുവതിയുടെ മറുപടികേട്ട് സമൂഹ മാധ്യമ ഉപയോക്താക്കളെയും ദേഷ്യം പിടിപ്പിച്ചു. യുവതിക്കെതിരെ കേസെടുക്കണമെന്നും യുവതിയെ പൊതുഗതാഗത സംവിധാനത്തില്‍ നിന്നും വിലക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ റെയില്‍വേയ്ക്കും റെയില്‍ മന്ത്രാലയത്തിനും വീഡിയോ ടാഗ് ചെയ്തു. എസി കോച്ചിലിരുന്ന് സിഗരറ്റ് വലിക്കുന്നത് അനുവദനീയമാണെന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും കരുതുന്ന തലമുറയ്ക്ക് പൊതു ഇടത്തിലെ വീഡിയോ ചിത്രീകരണം അസ്വീകാര്യമാകുന്നതെങ്ങനെ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW