Saturday, March 14, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 10.09 AM

ഭീകരനാ കൊടും ഭീകരന്‍: മനുഷ്യ മാംസം വേട്ടയാടി ഭക്ഷിക്കുന്ന ഒരേയൊരു പക്ഷി

crowned, eagle, pridator

ഈ ലോകവും അതിലുള്ള ജന്തുജാലങ്ങളും നമ്മുക്കിന്നും അജ്ഞമാണ്. ഈ പ്രകൃതിയില്‍ മനുഷ്യനെ വേട്ടയാടുന്ന നിരവധി മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നുണ്ട്. ഇത്തരത്തില്‍ മരിച്ച മനുഷ്യശരീരം ഭക്ഷിക്കുന്ന കഴുകന്‍മാരെപ്പോലെയുള്ള പക്ഷികളുണ്ട്. അങ്ങനെയൊരു പക്ഷിയുണ്ട്. അതിന്റെ പേരാണു ക്രൗണ്‍ഡ് ഈഗിള്‍.

ഈഗിള്‍ വിഭാഗത്തിലെ ഏറ്റവും വലുപ്പമുള്ള പക്ഷിയല്ല ക്രൗണ്‍ഡ് ഈഗിള്‍, എന്നാല്‍ ഇതിന് അപാരമായ ശക്തിയാണ്. 6 അടിയോളം വരുന്ന ചിറക് വിരിവ് ഇവയ്ക്കുണ്ട്. കട്ടിയേറിയ കാലുകളും കൊത്തിവലിക്കുന്ന കാല്‍നഖങ്ങളും ഇവയെ അപകടകാരികളാക്കുന്നു. ആഫ്രിക്കയിലെ ഉപസഹാറ മേഖലകളിലാണ് ഈ ഭീകരന്‍ പക്ഷിയുള്ളത്. മനുഷ്യരെ വേട്ടയാടാന്‍ താല്‍പര്യപ്പെടുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഒരേയൊരു പക്ഷിയാണ് ഇത്. എന്നാല്‍ എപ്പോഴും മനുഷ്യരെ വേട്ടയാടാന്‍ ക്രൗണ്‍ഡ് ഈഗിളിന് താല്‍പര്യമൊന്നുമില്ല. ചെറിയ മൃഗങ്ങളാണ് ഇവയുടെ പ്രധാന ഇരകള്‍. കുരങ്ങുകളും ചെറിയ മാനുകളുമൊക്കെ ഇക്കൂട്ടത്തില്‍പെടും.

മരക്കൊമ്പുകളില്‍ നിന്ന് മിസൈല്‍ പോലെ പെട്ടെന്ന് താഴേക്കു പറന്നാണ് ക്രൗണ്‍ഡ് ഈഗിളിന്റെ ആക്രമണം. പണ്ട് കാലത്ത് ആഫ്രിക്കയില്‍നിന്ന് കണ്ടെത്തിയ മനുഷ്യരുടെ തലയോട്ടികളും അസ്ഥികളുമൊക്കെ പരിശോധിച്ച വിദഗ്ധര്‍ ഈ പക്ഷികള്‍ ആക്രമണം നടത്തിയതിന്റെ പാടുകള്‍ ഇവയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇന്നും ഇന്നലെയുമൊന്നുമല്ല ക്രൗണ്‍ഡ് ഈഗിള്‍ മനുഷ്യര്‍ക്കെതിരെ ആക്രമണം തുടങ്ങിയതെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. മനുഷ്യരെ വരെ വേട്ടയാടാന്‍ മടിയില്ലാത്ത വേട്ടക്കാരൊക്കെയാണെങ്കിലും ഇന്നു വലിയ ഭീഷണികള്‍ ഈ പക്ഷികള്‍ ആഫ്രിക്കയില്‍ നേരിടുന്നുണ്ട്. വനനശീകരണമാണ് ഇതില്‍ പ്രധാനം. ഇതുകാരണം ഈ പക്ഷികളുടെ വാസസ്ഥലം നശിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW