Sunday, March 15, 2026 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 10.31 AM

പരീക്ഷയ്‌ക്കെത്തിയ യുവതിയുടെ ഹാള്‍ ടിക്കറ്റ് റാഞ്ചി പരുന്ത്: തിരികെ കിട്ടാന്‍ പെടാപ്പാട്, സംഭവം കാസര്‍ഗോഡ്

eagle, snatch, hall, ticket, scool, kasargod

നമ്മുടെ നാട്ടില്‍ നടക്കുന്ന രസകരവും വിചിത്രവുമായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ വളരെ വിചിത്രമായ ഒരു സംഭവമാണ് കാസര്‍ഗോഡുള്ള ഒരു സ്‌കൂളില്‍ നടന്നിരിക്കുന്നത്. ഒരു പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ യുവതിയുടെ ഹാള്‍ ടിക്കറ്റും കൊണ്ട് ഒരു പരുന്ത് പറന്നുപോയി. ഒടുവില്‍ ഹാള്‍ ടിക്കറ്റ് കിട്ടാനായി പെടാപ്പാട് തന്നെ വേണ്ടി വന്നു.

കാസര്‍ഗോഡുള്ള ഒരു ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് സംഭവം നടന്നത്. വകുപ്പുതല പ്രമോഷനുള്ള ഡിപ്പാര്‍ട്‌മെന്റ് ടെസ്റ്റ് എഴുതാന്‍ എത്തിയ നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ ഹാള്‍ ടിക്കറ്റാണ് പരുന്ത് റാഞ്ചിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ 7.30 -നുള്ള പരീക്ഷ ആരംഭിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ഏകദേശം 300 പേരാണ് ഇവിടെ പരീക്ഷ എഴുതാന്‍വേണ്ടി എത്തിയിരുന്നത്. അതിനിടയിലാണ് അശ്വതിക്ക് ഈ അനുഭവമുണ്ടായത്. ഒരു പരുന്ത് താണ് പറന്നു വന്ന് അവരുടെ കയ്യില്‍ നിന്നും ഹാള്‍ ടിക്കറ്റുമെടുത്ത് പറന്നുപോയി. യുവതി തന്റെ ബാഗ് സ്‌ട്രോങ്‌റൂമില്‍ വച്ച് പുറത്തിറങ്ങിയപ്പോഴാണത്രെ കയ്യിലിരുന്ന ഹാള്‍ടിക്കറ്റ് പരുന്ത് കൊണ്ടുപോയത്. പിന്നീട് പരുന്ത് അതുകൊണ്ട് മുകളിലുള്ള ഒരുജനല്‍പ്പാളിക്ക് മുകളില്‍ ഇരിപ്പുറപ്പിച്ചു.

പരീക്ഷ 7.30 മുതല്‍ 9.30 വരെ ആയിരുന്നു. ഹാള്‍ ടിക്കറ്റില്ലാതെ എങ്ങനെ പരീക്ഷ എഴുതും. അശ്വതിയും കൂടെ ഉണ്ടായിരുന്നവരും എങ്ങനെയെങ്കിലും പരുന്തിന്റെ കയ്യില്‍ നിന്നും ഹാള്‍ ടിക്കറ്റ് തിരികെ വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍, പരുന്ത് അത് താഴേക്കിടാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ മടങ്ങിപ്പോകാമെന്ന് തന്നെ ഉറപ്പിക്കുന്ന സമയത്ത് യുവതിക്ക് ഹാള്‍ ടിക്കറ്റ് കിട്ടുകയായിരുന്നു. അവര്‍ പരീക്ഷ എഴുതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW