Wednesday, March 11, 2026 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 02.20 PM

ഏത് പാതിരാത്രിയിലും തനിച്ച് യാത്ര ചെയ്യാം: ദുബായില്‍ നിന്നുള്ള വീഡിയോ പങ്കിട്ട് യുവതി

dubai, woman, alone, night

ലോകത്തുള്ള പല സ്ഥലങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. എന്നാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി തനിയെ യാത്രചെയ്യാന്‍പറ്റുന്ന നഗരങ്ങളും ഉണ്ട്. ഇവയില്‍ മുന്‍പന്തിയിലാണ് ദുബായ്. ഇപ്പോഴിതാ, സമാനവിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ഇന്ത്യന്‍ യുവതി പങ്കുവെച്ച വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.

തൃഷ രാജ് എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചത്. പുലര്‍ച്ചെ 2:37 ന് നഗരത്തിലെ റോഡിലൂടെ ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി നടക്കുന്നുവെന്നാണ് ഇവര്‍ പോസ്റ്റില്‍ പറയുന്നത്. ലോകത്ത് ദുബായില്‍ മാത്രമേ ഇത് സാധ്യമാകൂ. ഇവിടെ പെണ്‍കുട്ടികള്‍ വളരെ സുരക്ഷിതരാണെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.

നാട്ടില്‍ എനിക്ക് ഈ കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. എനിക്ക് ഭയം തോന്നിയില്ല. തലകുനിച്ച് നടന്നില്ല. സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. ഭയമില്ലാതെ രാത്രികള്‍ ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാന്‍ നിങ്ങള്‍ സ്വപ്നനം കണ്ടിട്ടുണ്ടെങ്കില്‍, ദുബായ് നിങ്ങള്‍ക്ക് അത് നല്‍കുന്നു', വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW