-->
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരമായ സഞ്ജു സാംസണ്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, ആഡംബര എസ്യുവി നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയാണ് വീണ്ടും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും കാര്‍ പ്രേമികള്‍ക്കിടയിലും ഒരുപോലെ സഞ്ജു താരമായി മാറിയിരിക്കുന്നത്.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയതെന്നാണ് സൂചന. സാന്റോറിനി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ പതിപ്പിന് മൂന്ന് കോടി രൂപയോയോളം വില വരുമെന്നാണ് വിലയിരുത്തല്‍. പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഏത് മോഡലാണ് സഞ്ജു തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ക്രിക്കറ്റ് താരങ്ങളായ എം.എസ്.ധോണി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ താരങ്ങളുടെ ഗ്യാരേജിലും റേഞ്ച്റോവര്‍ എസ്‌യുവിയുണ്ട്.
ഒരേസമയം ആഡംബരവും അഴകും ചേര്‍ന്നതാണ് റേഞ്ച് റോവറിന്റെ അകത്തളം. യാത്രക്കാരനെ കംഫര്‍ട്ടബിളാക്കുന്ന സൗകര്യങ്ങളാണ് ഇതിലുള്ളത്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്‌റൂം തുടങ്ങിയ ഫീച്ചറുകള്‍ റേഞ്ച് റോവറില്‍ ഒരുങ്ങുന്നുണ്ട്.
3.0 ലിറ്റര്‍ ഡീസല്‍-പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. ഇതില്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 346 ബിഎച്ച്പി പവറും 700 എന്‍എം. ടോര്‍ക്കുമേകും. 394 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്റെ പവര്‍. 4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്റെ പവര്‍. 4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 523 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ മോഡലുകളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.