Wednesday, March 18, 2026 Last Updated 17 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 12.16 PM

2004 നു ശേഷം ആദ്യമായി ജെര്‍ഡന്‍' സ് കോര്‍സര്‍ പക്ഷിയെ കണ്ടെത്തി

jerdons, courser, bird

ലോകത്തെ തന്നെ അത്യപൂര്‍വ പക്ഷിയിനമായ ജെര്‍ഡന്‍'സ് കോര്‍സറിന്റെ സാന്നിധ്യം 2004നു ശേഷം ആദ്യമായി കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഇവയെ ആന്ധ്രയിലെ പൂര്‍വഘട്ടത്തിലെ ലങ്കാമല്ലേശ്വര വനമേഖലയ്ക്ക് പുറത്തു നിന്നാണ് ഇത്തവണ കണ്ടെത്തിയത്. 125 വര്‍ഷത്തിനു ശേഷമാണ് ഈ മേഖലയ്ക്ക് പുറത്തു നിന്ന് ജെര്‍ഡന്‍'സ് കോര്‍സറിനെ കണ്ടെത്തുന്നത്. രാത്രികാല പക്ഷിയായ ഇവയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് തിരിച്ചറിഞ്ഞത്.

ഹരിഷ് തങ്കരാജ്, ആദേഷ് ശിവ്കര്‍, പ്രണവ്, റോണിത്, ശശാങ്ക് ദാല്‍വി തുടങ്ങിയ പക്ഷി നിരീക്ഷകര്‍ 14 മണിക്കൂറോളം തുടര്‍ച്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് പക്ഷിയെ കണ്ടെത്തിയത്. ഓഗസ്റ്റ് 24 നാണ് സംഘം ജെര്‍ഡന്‍'സ് കോര്‍സറിന്റെ ശബ്ദം രേഖപ്പെടുത്തിയത്. വനംവകുപ്പ് ഉള്‍പ്പെടെ ഒട്ടേറെ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടും 2004നു ശേഷം ചിത്രം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ദീര്‍ഘകാലം അപ്രത്യക്ഷമായതും കണ്ടെത്താനുള്ള പ്രയാസവും മൂലം ഈ പക്ഷിയെ 'ഗോസ്റ്റ് ബേഡ്' എന്നും വിളിക്കാറുണ്ട്. 1848ല്‍ ബ്രിട്ടീഷുകാരനായ തോമസ് സി.ജെര്‍ഡനാണ് ആദ്യമായി ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. 1900ല്‍ വംശനാശം വന്നെന്നു കരുതിയ ജെര്‍ഡന്‍'സ് കോര്‍സര്‍ പക്ഷിയെ പിന്നീട് കണ്ടെത്തുന്നത് പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ ഭരത്ഭൂഷന്‍ 1986ലാണ്. 1988ല്‍ തപാല്‍ വകുപ്പ് ജെര്‍ഡന്‍'സ് കോര്‍സര്‍ ചിത്രം വച്ച സ്റ്റാംപ് പുറത്തിറക്കി. കണ്ടെത്തിയ മേഖലയെ പിന്നീട് ശ്രീ ലങ്കാ മല്ലേശ്വര വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു.

പിന്നീട് 2004 വരെ ഈ പക്ഷിയെ കണ്ടതിന്റെ 26 റിപ്പോര്‍ട്ടുകള്‍ മാത്രമാണുള്ളത്. 2008ല്‍ ലങ്കാമലയില്‍ നിന്ന് ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍! രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതെല്ലാം ലങ്കാ മല്ലേശ്വരയിലെ ചെറിയൊരു മേഖലയില്‍ നിന്നു മാത്രമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW