-->
ദൂരെ യാത്രകള്‍ക്ക് പോകുമ്പോള്‍ ബസും ട്രെയിനുമൊക്കെ മാറിക്കയറുന്നത് സ്വഭാവികമാണ്. എന്നാല്‍ വിമാനമാണ് മാറിക്കയറുന്നതെങ്കിലോ? ചിന്തിക്കുമ്പോള്‍ തന്നെ ആളുകള്‍ ടെന്‍ഷന്‍ അടിച്ചുത്തുടങ്ങും. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള ഈ രണ്ട് സുഹൃത്തുക്കളുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. ഫ്രാന്‍സിലെ നൈസിലേക്ക് പോകേണ്ടതിന് പകരം ഇരുവരും എത്തിയത് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസിലേക്കാണ്. അതേ, അബദ്ധത്തില്‍ ഇവര്‍ കയറിയത് നോര്‍ത്ത് ആഫ്രിക്കയിലെ ടുണീഷ്യയിലേക്കുള്ള വിമാനത്തിലാണ്. വിമാനത്തില്‍ കയറിയ ശേഷമാണ് ഇവര്‍ അബദ്ധം തിരിച്ചറിഞ്ഞത്.
റോമില്‍ നിന്നാണ് ബ്രിട്ട്‌നി ഡിസിയാലോ എന്ന യുവതിയും സുഹൃത്തും ടുണിസെയര്‍ വിമാനത്തില്‍ കയറിയത്. നൈസിലേക്കാണ് വിമാനം പറക്കുന്നത് എന്ന് തന്നെയാണ് ഇരുവരും വിശ്വസിച്ചത്. എന്നാല്‍, വിമാനത്തിലെ മറ്റൊരു യാത്രക്കാരി ടുണിസിലേക്കുള്ള യാത്രയിലാണെന്ന് പറയുന്നത് യാദൃശ്ചികമായി കേട്ടതോടെയാണ് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഇരുവര്‍ക്കും മനസിലാവുന്നത്. യുവതികള്‍ അപ്പോഴും കരുതിയത് തങ്ങള്‍ക്ക് അബദ്ധമൊന്നും പറ്റിയിട്ടില്ല എന്നാണ്. എന്നാല്‍, പിന്നീടാണ് തങ്ങളുടെ ടിക്കറ്റില്‍ ടുണിസ് എന്ന് എഴുതിയിരിക്കുന്നത് ഇരുവരും കാണുന്നത്.
ഇത് നൈസിലേക്ക് പോകുമോ എന്ന് ഇവര്‍ ഒരു യാത്രക്കാരിയോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ ഇത് ടുണിസിലേക്ക് പോകും എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ഇരുവരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ അടുത്ത് പോയി ഇത് ഫ്രാന്‍സിലേക്ക് പോകുമോ എന്ന് ചോദിക്കുന്നു. ഇല്ല എന്നായിരുന്നു മറുപടി. പിന്നീട്, യുവതികളുടെ ബോര്‍ഡിംഗ് പാസില്‍ ടുണിസ്, നോര്‍ത്ത് ആഫ്രിക്ക എന്ന് വ്യക്തമായി എഴുതിയിരിക്കുന്നതും ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അവരെ കാണിച്ച് കൊടുത്തു.
എന്തായാലും, വേറെ വഴിയില്ലാതെ ഇരുവരും ടുണിസിലെത്തി. അവിടെ എയര്‍ലൈന്‍ സ്റ്റാഫിനോട് പലതവണ സംസാരിച്ചിട്ടും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനായില്ല. എന്തായാലും, പിന്നീട് അവിടെ നിന്നും പിന്നീട് മറ്റൊരു ഫ്‌ലൈറ്റില്‍ ഇരുവരും വെക്കേഷന്‍ ആഘോഷിക്കാന്‍ നൈസിലേക്ക് തന്നെ പോയി.
Wrong flight byu/Sylas1987 inTikTokCringe