Friday, March 13, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.36 PM

സന്ദര്‍ശകരുടെ മുന്നില്‍ വെച്ച് കൂട്ട ആക്രമണം; മൃഗശാല സൂക്ഷിപ്പുകാരനെ കടിച്ചുകീറി കൊന്ന് സിംഹങ്ങള്‍

death

സിംഹങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ട് മൃഗശാല സൂക്ഷിപ്പുകാരനായ 58കാരന്‍. ബാങ്കോക്കിലെ സഫാരി വേള്‍ഡ് മൃഗശാലയില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സന്ദര്‍ശകരുടെ മുന്നില്‍ വെച്ച് ഇയാളെ സിംഹങ്ങള്‍ കടിച്ചുകീറി കൊന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

20 വര്‍ഷത്തിലേറെയായി മൃഗശാലയിലെ ജീവനക്കാരനാണ് മരണപ്പെട്ട ജിയാന്‍ രംഗ്ഖരസാമി. ജീപ്പില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് ഇയാള്‍ക്ക് നേരെ സിംഹത്തിന്റെ ആക്രമണം ഉണ്ടായത്. സിംഹം അയാളെ പിന്നില്‍ നിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. നിലത്തു വീണു കിടന്ന അയാളെ പിന്നീട് സിംഹങ്ങള്‍ കൂട്ടമായി വന്ന് കടിച്ചുകീറി. ദാരുണമായ സംഭവം കണ്ടു നിന്ന സന്ദര്‍ശകര്‍ കാറിന്റെ ഹോണ്‍ മുഴക്കിയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും സിംഹങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ സഫാരി വേള്‍ഡ് അനുശോചനം രേഖപ്പെടുത്തുകയും സുരക്ഷാനടപടികള്‍ പുനഃപരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW