Friday, March 13, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 07.55 PM

ശ്രേഷ്ഠ ബാവയെ കുവൈത്തിന്റെ മണ്ണിലേക്ക് സ്വീകരിച്ച് പാത്രിയര്‍ക്കല്‍ ഇടവകകള്‍

BAVA

കുവൈത്ത്‌സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
കുവൈത്തിലെ സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റേയും, സെന്റ്. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റേയും ആഭിമുഖ്യത്തിലാണ് സ്വീകരിച്ചത്.

BAVA

കുവൈത്ത് പാത്രിയര്‍ക്കല്‍ വികാരി ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത, കുവൈത്ത് സെന്റ്. ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി ഫാ. സ്റ്റീഫന്‍ നെടുവക്കാട്ട്, സെന്റ്. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരി ഫാ. C. P സാമുവേല്‍, ഇടവകളുടെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ഭക്തസംഘടന ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരും സാന്നിഹിതരായിരുന്നു.കുവൈത്തില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ബാവ സെപ്റ്റംബര്‍ 12 ന് രാവിലെ 5.30 ന് കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും, സെപ്റ്റംബര്‍ 13-ന് വൈകുന്നേരം 4:30 ന് അഹമ്മദി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ദേവാലയത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
സ്ഥാനമേറ്റ ശേഷം ബാവയുടെ ആദ്യ വിദേശ സന്ദര്‍ശനമായതുകൊണ്ട് വന്‍ സ്വീകരണമാണ് പാത്രിയര്‍ക്കല്‍ ഇടവകളായ സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റേയും, സെന്റ്. മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റേയും ആഭിമുഖ്യത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളിലാണ് ബാവയ്ക്ക് സ്വീകരണം. സ്വീകരണ സമ്മേളനത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ പ്രതിനിധികള്‍, വിവിധ സഹോദര സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍, വൈദീകര്‍ , സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW