-->
സ്‌നേഹിക്കുന്നവര്‍ വഞ്ചിക്കുന്നതിനെക്കാള്‍ വലിയ വേദന മറ്റൊന്നുമില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ഇത്തരത്തില്‍ ഒരു സംഭവമാണ്. ഭര്‍ത്താവിന്റെ പഠനത്തിനായി തന്റെ ആഭരണങ്ങളെല്ലാം വിറ്റ് ഒടുവില്‍ പറ്റിക്കപ്പെട്ട യുവതിയുടെ വാര്‍ത്തയാണ്് വൈറലാകുന്നത്.
തന്റെ ഭര്‍ത്താവ് ജീവിതത്തില്‍ വിജയിച്ചു കാണണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ അയാളെ പഠിപ്പിച്ചത്. സ്ത്രീയുടെ ആഗ്രഹം പോലെ തന്നെ ഭര്‍ത്താവിന് നല്ലൊരു ജോലി കിട്ടുകയും ചെയ്തു. എന്നാല്‍ ജോലി കിട്ടിയ ശേഷം അയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ട് കൊച്ചുകുട്ടികളുമായി ഒറ്റയ്ക്ക് ജീവിതം തളളിനീക്കുകയാണ് ഇപ്പോള്‍ അവര്‍. തന്റെ അനുഭവം പങ്കുവെയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
मर्द भी बेहतर की तलाश में रहते है!ये अलग बात है कि औरते बेवफ़ा हो जाती है तो उसकी वीडियो वायरल हो जाती है…💔 pic.twitter.com/ppina1UOAy— Md Shah Alam (@shah_eart) September 4, 2025
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ആ സ്ത്രീയുടെ ആത്മാര്‍ത്ഥ സ്‌നേഹത്തെയും ത്യാഗത്തെയും പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.