-->
ജീവിതം അവസാനിപ്പിക്കാനായി നദിയില്‍ ചാടിയ യുവതിയ്ക്ക് രക്ഷകനായി മാറി മുതല. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം നടക്കുന്നത്.
ഭര്‍ത്താവുമായുളള വഴക്കിനെ തുടര്‍ന്നാണ് മാള്‍ട്ടി എന്ന സ്ത്രീ നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ വെളളത്തിലേക്ക് ചാടിയതിന് തൊട്ടുപിന്നാലെ അവര്‍ സമീപത്ത് ഒരു മുതലയെ കണ്ടു. ഭയന്നു വിറച്ച മാള്‍ട്ടി ജീവനൊടുക്കാനുളള തന്റെ ശ്രമം ഉേപക്ഷിച്ച് നീന്തി കരയ്ക്കുകയറാനുളള ശ്രമം തുടങ്ങി. മുതലയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവര്‍ ഒരു മരത്തിന്റെ മുകളില്‍ കയറി ഇരുന്നു.
പോലീസ് പറയുന്നതനുസരിച്ച് മുതലയെ ഭയന്ന് അവര്‍ ഒരു രാത്രി മുഴുവന്‍ മരത്തിന്റെ മുകളില്‍ തന്നെ ഇരുന്നു. മാള്‍ട്ടിയുടെ നിലവിളി കേട്ട് എത്തിയ ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പിറ്റേന്ന് രാവിലെ പോലീസ് എത്തി മാള്‍ട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.