-->
നടന്‍ ജയറാം പങ്കുവെച്ച ഓണാഘോഷത്തിന്റെ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പൂക്കളം വരച്ച് പൂവിടുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ബനിയനും മുണ്ടും ഉടുത്ത് തലയില്‍ ഒരു കെട്ടും കെട്ടി പൂക്കളം വരയ്ക്കുന്ന ജയറാം സിമ്പിള്‍ ആണെന്ന് ആരാധകര്‍ കുറിക്കുന്നു. നല്ല ഭംഗിയിലാണ് ജയറാം കളം വരയ്ക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കുടുംബത്തോടൊപ്പമുളള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. ജയറാം നായകനായ സൂപ്പര്‍മാന്‍ എന്ന സിനിമയിലെ ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ എന്ന പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സെറ്റ് സാരിയില്‍ അതിസുന്ദരിയായി പാര്‍വതിയും സെറ്റ് മുണ്ടില്‍ ജയറാമും പ്രത്യക്ഷപ്പെടുമ്പോള്‍ കാളിദാസും ഭാര്യ തരിണിയും മജന്ത നിറത്തിലുളള വസ്ത്രത്തിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഓണം ആശംസകള്‍ എന്നാണ് വീഡിയോയ്‌ക്കൊപ്പം നടന്‍ കുറിച്ചിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം നിരവധി താരങ്ങളും ജയറാമിന് ഓണാശംസകള്‍ നേര്‍ന്നിട്ടുണ്ട്.