Wednesday, March 11, 2026 Last Updated 37 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 04.25 PM

‘ആരും മിണ്ടല്ലേ...’; തിയേറ്റര്‍ വിസിറ്റിനിടെ ജയറാമിനെ അനുകരിച്ച് ദിവ്യപ്രഭ; തിയേറ്റര്‍ ഡോറിന് പുറത്ത് കാതോര്‍ക്കുന്ന ജയറാമിനെ അതേപടി പകര്‍ത്തി താരം; വീഡിയോ വൈറല്‍

uploads/news/2026/03/828053/Untitled-4.jpg
Divyaprabha imimtates jayaram (Image Source: Instagram)

സിനിമാ പ്രൊമോഷനും തിയേറ്റര്‍ വിസിറ്റുമൊക്കെ വ്യത്യസ്തമാക്കാന്‍ ഇന്നത്തെ താരങ്ങളെല്ലാം ശ്രമിക്കാറുണ്ട്. പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് തിയേറ്ററിലെത്തുന്ന മിക്ക താരങ്ങളും തങ്ങളുടെ സിനിമാവിജയങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. ​‍സിനിമാപ്രൊമോഷന്റെ ഭാഗമായി വേദിയിലെത്തുന്ന താരങ്ങള്‍ നര്‍മ്മരസം കലര്‍ന്നുള്ള സംസാരങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും വൈറല്‍ ആവാറുണ്ട്.
ഇപ്പോഴിതാ തിയേറ്റര്‍ വിസിറ്റിനെത്തിയ ദിവ്യപ്രഭ മലയാളത്തിന്റെ പ്രിയതാരം ജയറാമിനെ അനുകരിക്കുന്നതി​ന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘മസ്‍തിഷ്‍ക മരണ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള തിയറ്റര്‍ വിസിറ്റിലാണ് രസകരമായി താരം ജയറാമിനെ അനുകരിച്ചത്.
പ്രദര്‍ശനം അവസാനിക്കാറായ സമയത്താണ് സംവിധായകന്‍ കൃഷാന്ദും ദിവ്യ പ്രഭയും അടക്കമുള്ളവര്‍ പുറത്തുനിന്ന് തിയറ്റര്‍ ഡോറിന് അടുത്തേക്ക് എത്തുന്നത് കാണാം. കൂട്ടത്തിലൊരാള്‍ വാതിലിന് അടുത്തേക്ക് നടക്കുമ്പോള്‍ അവരെ തടഞ്ഞുകൊണ്ട് ദിവ്യപ്രഭ നടത്തുന്ന ആംഗ്യങ്ങളും ഒപ്പം ജയറാമിനെ അനുകരിക്കുകയും ചെയ്യുന്നതുമാണ് സിനിമാപ്രേമികളെ ചിരിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ താന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സമീപകാലത്ത് തിയറ്റര്‍ വിസിറ്റിനെത്തിയ ജയറാമിനെയാണ് ദിവ്യ പ്രഭ അനുകരിക്കാന്‍ ശ്രമിച്ചതെന്ന് സിനിമാപ്രേമികള്‍ വേഗത്തില്‍ കണ്ടുപിടിച്ചു. അന്നും ഇതേപോലെ പ്രദര്‍ശനം തീരാറായ സമയത്ത് ജയറാമും സംഘവും തിയറ്റര്‍ ഡോറിന് അടുത്ത് എത്തി. കൂട്ടത്തിലാരോ സംസാരിക്കുമ്പോള്‍ അത് കൈ കൊണ്ട് നിശബ്ദമായി നിര്‍ത്തിപ്പിക്കുന്നുണ്ട് ജയറാം. ഒപ്പം ക്ലൈമാക്സ് സമയത്തെ കാണികളുടെ റിയാക്ഷന്‍ കേള്‍ക്കാന്‍ തിയറ്ററിന് പുറത്ത് കാതോര്‍ക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ടായിരുന്നു. ഇതാണ് അവസരം ലഭിച്ചപ്പോള്‍ ദിവ്യ പ്രഭ ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിച്ചത്. ജയറാമിന്റെ വീഡിയോയുമായി ചേര്‍ത്തും ഈ വീഡിയോ വൈറലാക്കുന്നുണ്ട് ആരാധകര്‍.

മലയാളത്തിലെ യുവ സംവിധായക നിരയില്‍ വേറിട്ട വഴി​ സഞ്ചരിച്ച് പുത്തന്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ‘മസ്‍തിഷ്‍ക മരണ’ത്തിന്റെ സംവിധായകന്‍ കൃഷാന്ദ്. ‘മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്ന ഡിസ്ടോപ്പിയന്‍ സൈബർ പങ്ക് ഗണത്തില്‍ പെടുന്ന ഈ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ ലഭിക്കുന്നത്.

അതേസമയം ഇടവേളയ്ക്ക് ശേഷം ജയറാം കേന്ദ്രകഥാപാത്രമായി എത്തി തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ആശകള്‍ ആയിരം’. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ ജയറാമും മകന്‍ കാളിദാസും വെള്ളിത്തിരയിലെത്തി. അച്ഛനും മകനുമായിത്തന്നെയാണ് ഇരുവരും ഒരുമിച്ച് ഈ ചിത്രത്തില്‍ എത്തിയത്.

Ads by Google
Monday 02 Mar 2026 04.25 PM
Ads by Google
LATEST NEWS
TRENDING NOW