Wednesday, March 11, 2026 Last Updated 19 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.31 PM

ശബരിമല സ്വർണക്കൊള്ള ; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
sabarimala, e d

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.

ഇഡി ഉദ്യോ​ഗസ്ഥരോട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം വ്യക്തമാക്കി.

Ads by Google
Tuesday 17 Feb 2026 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW