Thursday, March 12, 2026 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 09.19 AM

ജീവനക്കാരിയോട് മോശമായി പെരുമാറി: യാത്രക്കാരിയെ വിമാനത്തില്‍ നിന്നും പുറത്താക്കി

american, flight, attendant, passenger, remove

വിമാന യാത്രകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ടെക്‌സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് 'മിണ്ടാതിരിക്കൂ' എന്ന് രൂക്ഷമായി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. റിപ്പോര്‍ട്ട് അനുസരിച്ച്, കോസ്റ്റാറിക്കയില്‍ നിന്ന് ഡാലസിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ വായിക്കുമ്പോഴാണ് യാത്രക്കാരി അനാവശ്യമായി ഇടപെട്ടത്. യാത്രക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് രൂക്ഷമായി പ്രതികരിച്ചു. 'നിങ്ങള്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങണോ?', ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ചോദിച്ചു. ഇതിന് 'എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല' എന്ന് യാത്രക്കാരി മറുപടി നല്‍കി. തുടര്‍ന്ന്, 'കേള്‍വിശക്തിയില്ലാത്തവരുടെ പട്ടികയില്‍ നിങ്ങള്‍ ഇല്ല. നിങ്ങള്‍ അനുസരിക്കാത്തതിനാല്‍ നിങ്ങളെ നീക്കം ചെയ്യാന്‍ ഞാന്‍ പൈലറ്റിനോട് ആവശ്യപ്പെടാന്‍ പോകുന്നു' എന്ന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് കര്‍ശനമായി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ സമൂഹമാധ്യമ ഉപയോക്താക്കാള്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് പിന്തുണയുമായി രംഗത്തെത്തി. സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിന് ആളുകള്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ അഭിനന്ദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW