Friday, March 13, 2026 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 07.46 AM

വിവാഹച്ചടങ്ങില്‍ അതിഥിയെപോലെ എത്തി, പിന്നാലെ വന്‍ മോഷണം: ​ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

man, steal, money, wedding, function

ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങുന്ന നിരവധിപേരുണ്ട് നമ്മുടെ സമൂഹത്തില്‍. ഇത്തരത്തില്‍ വിളിക്കാത്ത കല്ല്യാണത്തിന് പോയി പണവും ചെക്കുകളും അടങ്ങിയ പെട്ടി അടിച്ചുമാറ്റി മുങ്ങിയിരിക്കുകയാണ് ഒരാള്‍. സംഭവത്തില്‍ പ്രതിയ്ക്കായി പേഞൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഞെട്ടിക്കുന്ന സംഭവം നടന്നത് കാലിഫോര്‍ണിയയിലാണ്. മോഷണം നടത്തിയ ശേഷം മെഴ്‌സിഡസ് എസ്‌യുവിയിലാണ് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 60,000 ഡോളര്‍ അതായത് ഏകദേശം 53 ലക്ഷത്തോളം രൂപയാണ് വിവാഹച്ചടങ്ങിനിടെ ഇയാള്‍ അടിച്ചുമാറ്റിയത്. കൂടാതെ വിവാഹസമ്മാനങ്ങളായി ലഭിച്ച ചെക്കുകയും പെട്ടിയില്‍ ഉണ്ടായിരുന്നു. ഏകദേശം 70 ലക്ഷത്തോളം മൊത്തം നഷ്ടമായതാണ് കരുതുന്നത്.

ഗ്ലെന്‍ഡേല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഓഗസ്റ്റ് 31 നാണ് മോഷണത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടുള്ള ഒരു ഫോണ്‍കോള്‍ ലഭിക്കുന്നത്. പുലര്‍ച്ചെ 12.50 നായിരുന്നു കോള്‍ വന്നത്. ജോര്‍ജ്ജ് ഫറാഹത്ത്, നദീന്‍ ഫറാഹത്ത് എന്നിവരുടെ വിവാഹാഘോഷങ്ങള്‍ നടന്ന റിനയസന്‍സ് ബാങ്ക്വറ്റ് ഹാളിലാണ് മോഷണം നടന്നത്. കാലിഫോര്‍ണിയയിലെ പോലീസ് ഇപ്പോള്‍ പ്രതിക്ക് വേ സമൂഹണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 60,000 ഡോളര്‍ പണവും ചെക്കുകളും അടങ്ങിയ പെട്ടിയുമായി അയാള്‍ മുങ്ങിയതായിട്ടാണ് കരുതുന്നത്. സംഭവത്തിന്റെ വീഡിയോ എബിസി ന്യൂസ് എക്‌സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിട്ടുണ്ട്.

വൈറലാകുന്ന വീഡിയോയില്‍ വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ ക്ഷണിക്കപ്പെട്ട അതിഥിയെ പോലെ വിവാഹച്ചടങ്ങുകള്‍ നടക്കുന്ന ഹാളിനകത്തേക്ക് വരുന്നതായി കാണാം. എന്നാല്‍, പൊടുന്നനെ അയാള്‍ പെട്ടി വലിച്ചെടുക്കുകയും അവിടെ നിന്നും ഓടിപ്പോവുകയുമായിരുന്നു. മെഴ്‌സിഡസിലാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നും പറയുന്നു. എന്തായാലും സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW