-->
നിസാര കാര്യങ്ങള്‍ക്കുപോലും അതിരൂക്ഷമായി പ്രതികരിക്കുന്ന നിരവധി ആളുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ പുരന്‍പൂര്‍ പ്രദേശത്തെ കുടുംബത്തില്‍ വൈകീട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് സമൂസ വാങ്ങിയില്ലെന്ന് പറഞ്ഞ്, ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും ക്രൂരമായ അക്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30 നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നേ ദിവസം ഭഗവന്തപൂരിലെ ആനന്ദ്പൂര്‍ ഗ്രാമവാസിയായ ശിവം തന്റെ വീട്ടിലേക്ക് എത്തിയത് സമൂസ ഇല്ലാതെയായിരുന്നു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തര്‍ക്കം വലുതായപ്പോള്‍ ഭാര്യ, സംഗീത തന്റെ അച്ഛനെയും അമ്മയെയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വളിച്ച് വരുത്തി. പിന്നീട് മൂന്നവരും ചേര്‍ന്ന് ശിവത്തിന്റെ അച്ഛനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ തര്‍ക്കം പഞ്ചായത്തിലെത്തി.
ഓഗസ്റ്റ് 31 ന്, മുന്‍ ഗ്രാമത്തലവന്‍ അവധേഷ് ശര്‍മ്മയുടെ സാന്നിധ്യത്തിലായിരുന്നു പഞ്ചായത്ത് വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നടപടികളൊന്നുമുണ്ടായില്ല. പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടന്നു. അതേസമയം പുറത്ത് വന്ന വീഡിയോകളില്‍ ഒരു സ്‌റ്റേജ് പോലുള്ള സ്ഥലത്ത് വച്ച് ഒരു കൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നത് കാണാം. ചിലര്‍ ഉന്തുകയും തള്ളുകയും മറ്റ് ചിലര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തൊട്ടടുത്ത ദിവസം സംഗീതയും അച്ഛനും അമ്മയും മാതൃ സഹോദരന്‍ രാംതോട്ടര്‍ എന്നിവര്‍ ചേര്‍ന്ന് ശിവമിനെ അക്രമിക്കുകയായിരുന്നു. ഈ സമയം ഇവരെ പിടിച്ച് മാറ്റാനായെത്തിയ ശിവമിന്റെ അച്ഛനെയും മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെ ശിവം പോലീസില്‍ ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കി. മെയ് 22 നായിരുന്നു ഇരുവരുടെയും വിവാഹം. തര്‍ക്കം നടന്ന അന്നേ ദിവസം സമൂസ വാങ്ങാന്‍ സംഗീത, ശിവമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവം സമൂസ കൊണ്ട് വന്നില്ല. ഇത് സംഗീതയെ ദേഷ്യം പിടിപ്പിച്ചു. സംഭവം പിറ്റേന്ന് രാവിലെ ഒരു തര്‍ക്കമായി മാറിയെന്നും പോലീസ് പറയുന്നു.
UP, Pilibhit : Wife beaten Husband along with her relatives for not bringing Samosa!! pic.twitter.com/6vnbW13DiF— Joker of India (@JokerOf_India) September 4, 2025