-->
അശ്രദ്ധമായ റീല്‍സ് ചിത്രീകരണം പലപ്പോഴും വലിയ അപകടങ്ങളില്‍ കലാശിക്കുന്നതിന്റെ ഒട്ടനവധ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പെന്‍സില്‍വാനിയയിലെ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതിന്റെ ഒരു വീഡിയോയാണ് ഇത്. വീഡിയോ പകര്‍ത്തിയിരിക്കുന്നതും യുവതി തന്നെയാണ്.
കാറ്റ്‌ലിന്‍ മക്കച്ചിയോണ്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍ പെട്ടത്. കാറ്റ്‌ലിന്‍ ഒരു ടിക്ടോക് വീഡിയോ പകര്‍ത്തുന്നതിന്റെ ഇടയിലാണ് അപകടം നടന്നത്. എന്നാല്‍, അതിലെ വൈരുധ്യം ഇതൊന്നും അല്ല. ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഹിറ്റ് ട്രാക്കായ 'ബേബി വണ്‍ മോര്‍ ടൈ'മിലെ വരികളാണ് അവള്‍ ആ സമയത്ത് മൂളിയിരുന്നത്.
അപകടത്തിന് തൊട്ടുമുമ്പ്, അവള്‍ 'ഹിറ്റ് മീ ബേബി വണ്‍ മോര്‍ ടൈം' എന്ന വരിയാണ് പാടിക്കൊണ്ടിരുന്നത്. നിമിഷങ്ങള്‍ക്കകം, അവളുടെ കാര്‍ തെന്നുകയും മറിഞ്ഞുവീഴുകയുമായിരുന്നു. അതോടെ കാറ്റ്‌ലിന്‍ ആകെ പരിഭ്രമിക്കുന്നതും കാറിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം, കാറിനുള്ളില്‍ നിന്നും അവള്‍ ക്യാമറയ്ക്ക് നേരെ കൈനീട്ടുന്നതാണ് കാണുന്നത്.
പങ്കുവച്ച ഇന്‍സ്റ്റാഗ്രാം വീഡിയോയുടെ കാപ്ഷനില്‍ വിചിത്രമായ തന്റെയീ ടൈമിംഗിനെ കുറിച്ചാണ് അവള്‍ തമാശയായി എഴുതിയിരിക്കുന്നത്. 'ഹിറ്റ് മീ ബേബി വണ്‍ മോര്‍ ടൈം എന്ന് പാടിയതിന് പിന്നാലെ ശരിക്കും ഹിറ്റ് കിട്ടി' എന്നാണ് അവള്‍ പറയുന്നത്. വീഡിയോയില്‍ അപകടവും അതിന് ശേഷം അവള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതും അടക്കം കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായിമാറിയത്. ശരിക്കും പാട്ട് അര്‍ത്ഥവത്തായി എന്ന് അനേകങ്ങള്‍ കമന്റ് നല്‍കി. അതേസമയം, അപകടം നടന്നയുടനെ ഫോണ്‍ എടുക്കാനാണ് നോക്കിയത് എന്നു പറഞ്ഞാണ് പലരും അവളെ വിമര്‍ശിച്ചത്. അതിനുള്ള മറുപടി കാറ്റ്‌ലിനും മറ്റ് പലരും പോസ്റ്റിന്റെ കമന്റില്‍ നല്‍കിയിട്ടുമുണ്ട്.