Saturday, March 14, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 06.54 PM

ഏഷ്യാകപ്പ്: യുഎഇ ടീമിൽ ഇടം നേടി മലയാളി താരം അലിഷാൻ

uploads/news/2025/09/799270/9.gif
photo - twitter

ദുബായ്: ഏഷ്യാകപ്പ് മത്സരങ്ങൾക്കുള്ള യുഎഇ ടീം പ്രഖ്യാപിച്ചു. മലയാളിതാരം അലിഷാൻ ഷറഫു ടീമിൽ ഇടം നേടി. തിരുവനന്തപുരം സ്വദേശിയാണ് 22 കാരനായ അലിഷാൻ. ഓൾറൗണ്ടറായ താരം നേരത്തേ യുഎഇ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. 17 അംഗ ടീമിൽ അലിഷാൻ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരുണ്ട്.

ഈമാസം പത്തിന് ഇന്ത്യക്ക് എതിരായാണ് യുഎഇയുടെ ആദ്യമത്സരം. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണും യുഎഇക്ക് വേണ്ടി അലിഷാനും കളത്തിലിറങ്ങിയാൽ രണ്ട് മലയാളികൾ ഏഷ്യാകപ്പിന്റെ കളത്തിലുണ്ടാകും എന്നതാണ് പ്രത്യേകത. രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്.

പാക് സ്വദേശിയായ മുഹമ്മദ് വസീഫാണ് യുഎഇ ടീമിന്റെ ക്യാപ്റ്റൻ. രാഹുൽ ചോപ്ര, ഹർഷിദ് കൗശിക്, സിമ്രാൻജിത് സിസൂസ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാർ. മുൻ ഇന്ത്യൻ താരം ലാൽചന്ദ് രജ്പുതാണ് യുഎഇയുടെ ഹെഡ് കോച്ച് . 2020 മുതൽ യുഎഇ അണ്ടർ 19 താരമാണ് അലിഷാൻ ഷറഫു. 2022ൽ യുഎഇ അണ്ടർ 19 ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു

Ads by Google
Ads by Google
TRENDING NOW