Thursday, March 12, 2026 Last Updated 28 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 08.43 PM

ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം ; നെതര്‍ലന്‍ഡ്‌സിനെതിരെയും ഡക്ക്, അഭിഷേകിന് ഇതെന്തുപറ്റി?

wicket

2026 ടി20 ലോകകപ്പില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും അഭിഷേക് റണ്‍സൊന്നുമെടുക്കാതെ പുറത്തായിരിക്കുകയാണ്. മൂന്നാം പന്തില്‍ ആര്യന്‍ ദത്താണ് അഭിഷേകിനെ ബൗള്‍ഡാക്കിയത്.

ടി20 ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ച അഭിഷേകിന് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല.അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കുമായിരുന്നു. പാകിസ്താനെതിരെയും കളിച്ച മത്സരങ്ങളിൽ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. ‌ഇതോടെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് അഭിഷേക്. ഇതില്‍ നമീബിയക്കെതിരെയുള്ള മത്സരത്തിൽ അസുഖബാധിതനായതിൽ കളിക്കാനും പറ്റിയില്ല.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ‌ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയതാണ് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സിനെതിരെ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്‌സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും വിശ്രമം നല്‍കിയപ്പോള്‍ പകരക്കാരായി വാഷിങ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.

Ads by Google
Ads by Google
TRENDING NOW