Friday, March 13, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 11.00 AM

' റോക്ക് സ്റ്റാര്‍, സൂപ്പര്‍ കൂള്‍ മനുഷ്യന്‍' ; വിധു പ്രതാപിന് പിറന്നാള്‍ ആശംസിച്ച് സിത്താര കൃഷ്ണകുമാര്‍

birthday
photo-www.facebook.com/SingerSithara

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. കഴിഞ്ഞ ദിവസമായിരുന്നു വിധു പ്രതാപിന്റെ പിറന്നാള്‍. വിധുവിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. വിധു പ്രതാപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സിത്താര.

'ഒരു ഗായകന്‍ എന്ന നിലയില്‍ നിന്റെ ആരാധികയായതാണ് ഞാന്‍. വര്‍ഷങ്ങളായി ആ ശബ്ദത്തിന് പിന്നിലെ അത്ഭുതകരമായ വ്യക്തിയെ അറിയാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു... ഒരു സഹോദരന്‍, ഒരു സുഹൃത്ത്, ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു കുടുംബം. ജീവിത്തതില്‍ ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന ഒരാളാണ് നീ. അതാണ് എല്ലാവര്‍ക്കും ലഭിച്ച ഏറ്റവും വലിയ സമ്മാനം. റോക്ക്സ്റ്റാര്‍, സൂപ്പര്‍ കൂള്‍ മനുഷ്യന്‍, എല്ലാവരുടെയും പ്രിയപ്പെട്ടവന്‍... ഇന്നും എപ്പോഴും നിനക്ക് എല്ലാ സ്‌നേഹവും സന്തോഷവും അനുഗ്രഹങ്ങളും നേരുന്നു. എടാ വിധു ചേട്ടാ. ജന്മദിനാശംസകള്‍' , എന്നാണ് സിത്താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സിത്താരയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിധു പ്രതാപിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW