Friday, March 13, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 08.39 AM

ഒരുമിച്ചുള്ള 46 വർഷങ്ങൾ...;വിവാഹവാര്‍ഷികത്തില്‍ ഭാര്യ കമലയ്ക്കൊപ്പമുള്ള ചിത്രവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; വിവാഹക്ഷണക്കത്ത് പങ്കിട്ട് മന്ത്രി വി. ശിവന്‍കുട്ടി

46-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ‘ഒരുമിച്ചുള്ള 46 വര്‍ഷങ്ങള്‍...’ എന്ന് കുറിച്ച് വിവാഹചിത്രം മുഖ്യമന്ത്രി സന്തോഷം പങ്കിട്ടിരിക്കുന്നത്. മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്.
Chief Minister Pinarayi Vijayan, Kamala Vijayan, Minister V. Shivankutty
Pinarayi Vijayan and Kamala Vijayan's 46th wedding anniversary (Image Source: Facebook)

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഒരുമിച്ചുള്ള തങ്ങളുടെ ജീവിതയാത്ര തുടങ്ങഇയിട്ട് 46 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവര്‍ത്തിക്കുമ്പോൾ, 1979 സെപ്റ്റംബര്‍ 2 നായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയൻ വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പിണറായി വിജയന്‍ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. ‘‘ഒരുമിച്ചുള്ള നാല്പത്തിയാറ് വർഷങ്ങൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പുതിയ ചിത്രവും ത്രോബാക്ക് ചിത്രവും മുഖ്യമന്ത്രി പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ കുറിക്കുന്നുണ്ട്.
തലശേരിയിലെ സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം.

എന്നാല്‍ മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. 1979ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനാണു വിവാഹത്തിനു ക്ഷണക്കത്ത് തയാറാക്കിയത്. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ക്ഷണക്കത്തിൽ ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹക്ഷണക്കത്തും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.

Ads by Google
Wednesday 03 Sep 2025 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW