-->
പ്രണയം മനുഷ്യനെ ഭ്രാന്തനാക്കുമെന്ന് കേട്ടിട്ടില്ലേ? തന്റെ കാമുകിയുമായി പിണങ്ങിയ ഒരു യുവാവ് ഒപ്പിച്ച മുട്ടന്‍ പണി ഒരു ഗ്രാമത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലാക്കി.
യുവാവ് കാമുകിയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കില്‍ ആണെന്ന്. പിന്നെ ഒന്നും നോക്കിയില്ല, അവളുടെ ഗ്രാമത്തിലേക്കുളള വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ അയാള്‍ തീരുമാനിച്ചു. പോസ്റ്റിനു മുകളില്‍ കയറി പ്ലയര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എവിടെ നിന്നുളളതാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
രസകരമായ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഞാന്‍ നിരവധി കാമുകന്മാരെ കണ്ടിട്ടുണ്ട്, പക്ഷേ ഒരാള്‍ പ്രണയത്തില്‍ ഇത്രയും ഭ്രാന്തനാകുന്നത് ഇതാദ്യമാണ്, അവള്‍ കാരണം ഒരു ഗ്രാമം മുഴുവന്‍ ഇരുട്ടിലായി തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
2022ല്‍ ബിഹാറിലെ പൂര്‍ണിയ ജില്ലയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഗണേഷ് പൂര്‍ ഗ്രാമത്തിലെ ഒരു യുവാവ് തന്റെ പ്രണയിനിയെ ഇരുട്ടിന്റെ മറവില്‍ കാണാന്‍ വേണ്ടി എല്ലാ വൈകുന്നേരവും ഗ്രാമത്തിലെ വൈദ്യുതി വിച്ഛേദിക്കുകമായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച ഗ്രാമവാസികള്‍ ഒടുവില്‍ കാമുകനെ കൈയോടെ പിടികൂടി.