Wednesday, March 11, 2026 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 09.12 AM

പുസ്തകപ്രകാശനം കഴിഞ്ഞിട്ട് പതിനേഴ് വർഷങ്ങൾ കഴിയുന്നു; സിത്താരയ്ക്ക് വിവാഹവാര്‍ഷികാശംസകളുമായി ഭര്‍ത്താവ്

sithara-krishnakumar
photo-www.instagram.com/drsajishm/

ഗായിക സിത്താരയ്ക്ക് മനോഹരമായ വിവാഹവാര്‍ഷികാശംസകളുമായി ഭര്‍ത്താവ് ഡോ. സജീഷ്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയ്‌ക്കൊപ്പം ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സജീഷിനെറ ആശംസ. സിത്താരയുടെ പുതിയ ഗാനമായ നടുപേജ് പരാമര്‍ശിച്ചുകൊണ്ടായിരുന്നു സജീഷിന്റെ കുറിപ്പ്.

പുസ്തകപ്രകാശനം കഴിഞ്ഞിട്ട് പതിനേഴ് വർഷങ്ങൾ കഴിയുന്നു!താളുകളനവധി നാളുകളനവധി താനേ മാറിമറിഞ്ഞു...താളുമറിഞ്ഞതാളുമറിഞ്ഞ്
തോനേ പോയി മറഞ്ഞു.മറിച്ചാലും പറിച്ചാലും തീരാത്ത പേജുകൾ നിറഞ്ഞ ദാമ്പത്യപുസ്തകം. നടുപ്പേജ് കീറാനുള്ളതാണെന്ന് കവി; പക്ഷെ പുറംചട്ട പൊതിഞ്ഞു സൂക്ഷിക്കാം. ജീവിതം ഒറ്റപ്പതിപ്പുള്ള പുസ്തകമെന്ന് മഹാകവി; ഓരോ പേജും മറിച്ചു നോക്കിവെക്കുവാൻ മാത്രം നിയോഗം. പഴയതാളൊക്കെ മറഞ്ഞുപോയെന്നേക്കുമെങ്കിലും ചിത്രങ്ങളായ്‌ കുറിമാനങ്ങളായ്‌ ചിലതെത്രയും ഭദ്രം കരുതുന്നിതോർമ്മകൾ...കൂടുതൽ ക്രിഞ്ചാക്കാതെ കാര്യം പറഞ്ഞേക്കാം. ആനിവേഴ്സറി ആശംസകൾ 😘🫂@sitharakrishnakumar ചുമ്മാ ഹാപ്പിയായിരിക്ക്‌, ബാക്കിയൊക്കെ വരുമ്പോലെ വരട്ടെ. ഒരു സീനുമില്ല ഗയ്‌സ്!വേറെ വൈബ് നമ്മക്ക് സെറ്റാക്കാം എന്നാണ് സജീഷ് കുറിച്ചത്.

ഭര്‍ത്താവിന്റെ പോസ്റ്റിന് രസകരമായ മറുപടിയുമായി സിത്താരയും എത്തി. ട്രോളന്മാരുടെ ഇടയിലെ പുതിയ ഭടന്‍ ഇയ്യാണല്ലേ, തെങ്‌സ് എന്നായിരുന്നു സിത്താരയുടെ മറുപടി.

സുഹൃത്തുക്കളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്. പതിനേഴു തികഞ്ഞ കമ്പനിക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ എന്നായിരുന്നു ഇവരുടെ പ്രിയസുഹൃത്തും ഗായകനുമായ മിഥുന്‍ ജയരാജ് ആശംസയായി കുറിച്ചത്.

Ads by Google
Monday 01 Sep 2025 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW