-->
കുടുംബത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. കുടുംബത്തെ ഓര്‍ത്താണ് ജീവിതത്തില്‍ എന്നും അഭിമാനം തോന്നിയിട്ടുളളതെന്ന് ഗായിക കുറിച്ചു.മറ്റൊരു തലമുറയില്‍പ്പെട്ടവരാണ് എന്ന് തോന്നാത്ത അത്ര വിശാലമായ ചിന്താഗതിയുളളവരായിരുന്നു അച്ഛനും അമ്മയും എന്നും സിത്താര കുറിച്ചു. അച്ഛനൊപ്പമുളള വീഡിയോയ്‌ക്കൊപ്പമാണ് വൈകാരികമായ കുറിപ്പ് സിത്താര പങ്കുവെച്ചത്.
‘ജീവിതത്തില്‍ എനിക്ക് എപ്പോഴെങ്കിലും യഥാര്‍ഥത്തില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് കുടുംബത്തെ ഓര്‍ത്താണ്. എന്റെ സുഹൃത്തുക്കള്‍, അത്ഭുതത്തോടെ സംസാരിക്കാറുളള എന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ത്താണ്. മറ്റൊരു തലമുറയില്‍പ്പെട്ടവരാണ് എന്ന് തോന്നിക്കാതെ എന്റെ വീടും ചിരിയുമായി മാറിയിട്ടുളളവര്‍. ചോദ്യം ചെയ്യാത്ത, മുന്‍വിധികളില്ലാത്ത, വിശാല മനസ്സുളള അച്ഛനും അമ്മയും തരുന്ന സ്വാതന്ത്ര്യം കണ്ട് പലപ്പോഴും എന്റെ സുഹൃത്തുക്കള്‍ അസൂയപ്പെട്ടിട്ടുണ്ട്.
അവരോടുളള ബഹുമാനം, സ്‌നേഹം, മനസ്സിലാക്കല്‍, സൗഹൃദം എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട് വന്നതാണ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ചെയ്തതുപോലെ ഞാന്‍ ഇപ്പോഴും അച്ഛന്റെ തോളില്‍ കൈ വച്ചിരിക്കുന്നു. അതില്‍ എല്ലാം ഉണ്ട്. എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലം, ഏറ്റവും വലിയ നിധി , എന്റെ എക്കാലത്തെയും അഭിമാനം’ സിത്താര കുറിച്ചു.