-->
മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിനു ശേഷം അച്ഛനൊപ്പം താമസിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ മുതലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
പിന്നീടിങ്ങോട്ട് ക്യാമറക്കണ്ണുകളില്‍ താരമായി മീനൂട്ടി. ദിലീപിന്റെ കാവ്യമാധവനെ രണ്ടാമത് വിവാഹം ചെയ്തപ്പോഴും അച്ഛന്റെ കൂട്ടായും കരുത്തായും മീനൂട്ടിയുണ്ടായിരുന്നു.
അച്ഛനും അമ്മയും സിനിമയിലാണെങ്കിലും മകള്‍ തെരഞ്ഞെടുത്തത് പഠനമാണ്. പഠിച്ച് എം.ബി.ബി.എസ് നേടിയ മീനാക്ഷിയിപ്പോള്‍ കൊച്ചിയില്‍ ഡോക്ടറാണ്. എന്നാല്‍ കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്‍ഡിന്റെ മോഡലായി പലപ്പോഴും ചിത്രങ്ങള്‍ പങ്കിടാറുണ്ട് മീനാക്ഷി.
ഇത്തവണയും ഓണക്കാലത്ത് പതിവ് തെറ്റിക്കാതെ ലക്ഷ്യയുടെ സാരികള്‍ ഓരോന്നായി പരിചയപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി ദിലീപ്. അതില്‍ ഏറ്റവുമൊടുവില്‍ പങ്കുവച്ച ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു.
ലക്ഷ്യയുടെ ഔദ്യോഗിക പേജിലാണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മീനാക്ഷിയുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ വാക്കുകള്‍ പോര, ബൈ പ്രൊഫഷന്‍ ഒരു ഡോക്ടര്‍ ആണെങ്കിലും മീനാക്ഷിയുടെ പാഷന്‍ ഇതാണ്- എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.