Wednesday, March 11, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 05.08 PM

‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്റെ കഥ, അച്ഛന്റെ പൊന്നുമോള്...’ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ നിറപുഞ്ചിരിയോടെ മീനാക്ഷി ദിലീപ്

ഇക്കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവിമുക്തനായത്. ഇപ്പോഴിതാ അതിനു പിന്നാലെ നിറപുഞ്ചിരിയോടെ സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് മീനാക്ഷി ദിലീപ്.
Meenakshi Dileep, Dileep
Meenakshi Dileep (Image Source: Instagram)

കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് ദിലീപിന്റെ പേരാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ വാര്‍ത്ത വന്നതിനു ശേഷം സഹപ്രവര്‍ത്തകരുടെയും മറ്റ് താരങ്ങളുടെയും ദിലീപിന്റെ കുടുംബത്തിന്റെയുമൊക്കെ വാക്കുകള്‍ക്കായി ചെവിയോര്‍ത്തിരിക്കുകയാണ് ​സോഷ്യല്‍ മീഡിയ. പലരും തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
തന്നെ വെറുതെ വിട്ട ശേഷം വീട്ടിലെത്തിയ ദിലീപിനെ കാത്ത് കുടുംബാംഗങ്ങള്‍ നില്‍ക്കുന്നതും സന്തോഷം പങ്കിടുന്നതുമായ വീഡിയോ മാധ്യമങ്ങളില്‍ നിറ്റിരുന്നു. വീട്ടിലെത്തി ഭാര്യ കാവ്യയ്ക്കും മകള്‍ മഹാലക്ഷ്മിക്കുമൊപ്പം സന്തോഷം പങ്കിടുന്ന ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നും ദിലീപിന്റെ കരുത്തായി മാറിയിട്ടുള്ള ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പ്രതികരണമറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ അച്ഛന്‍ കുറ്റവിമുക്തനായതിനു പിന്നാലെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ട് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മകള്‍ മീനാക്ഷി ദിലീപ്. കാവ്യ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയുടെ സാരിയണിഞ്ഞാണ് നിറപുഞ്ചിരിയോടെ മീനാക്ഷി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത്. ബേണ്‍ഡ് ഓറഞ്ച് സാരിയാണ് മീനാക്ഷി ചിത്രങ്ങളില്‍ അണിഞ്ഞിരിക്കുന്നത്. ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയ്ക്കൊപ്പം ചുവന്ന കുപ്പിവളകളും ​‍വലിയ ജുംകകളും ട്രിപ്പിള്‍ ലെയര്‍ ഇയര്‍ ചെയിനും ധരിച്ച് റോയല്‍ ലുക്കിലാണ് മീനാക്ഷിയെ ചിത്രങ്ങളിൽ കാണാനാവുന്നത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ‘കൊള്ളാം...’ എന്ന ലവ് ഇമോജി നല്‍കിയാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്ത് നമിത പ്രമോദ് കമന്റ് കുറിച്ചത്. ‘ജനപ്രിയനായകന്റെ മീനുട്ടി, ആ ചിരി പറയും ഒരായിരം സന്തോഷത്തിന്റെ കഥ, അച്ഛന്റെ പൊന്നുമോള്, ഈ ചിരി എന്നെന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം, മീനുട്ടീടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.

നീണ്ട എട്ടുവര്‍ഷത്തിനു ശേഷം നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണം താരത്തിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയതായിരുന്നു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Ads by Google
Tuesday 09 Dec 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW