-->
ചില സമയങ്ങളില്‍ മൃഗങ്ങളോടുളള മനുഷ്യന്റെ പെരുമാറ്റം അതിരുകടക്കാറുണ്ട്. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന പ്രവ്യത്തികളെ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നതും ഇത്തരം ഒരു വീഡിയോ ആണ്.
ആനയ്ക്ക് ബിയര്‍ നല്‍കുന്ന ഒരു സ്പാനിഷ് വിനോദ സഞ്ചാരിയുടെ വീഡിയോയ്ക്ക് ആണ് രൂക്ഷ വിമര്‍ശനം. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം കെനിയയില്‍ നിന്നുളളതാണ് ഈ വീഡിയോ. ആനയുടെ അടുത്ത് നിന്ന് ഒരാള്‍ മദ്യം കുടിക്കുന്നതും ബാക്കിയുളളത് ആനയുടെ തുമ്പിക്കൈയിലൂടെ ഒഴിച്ചുകൊടുക്കുന്നതുമാണ് വീഡിയോയില്‍. കെനിയയിലെ ലൈക്കിപിയയിലെ വന്യജിവീ സംരക്ഷണ കേന്ദ്രമായ ഓള്‍ ജോഗിയിലാണ് സംഭവം നടന്നത്. 2024 ല്‍ പുറത്തുവന്ന ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
Spanish tourist in Kenya gives beer to elephantThe incident is being investigated by the Kenya Wildlife Service and the relevant authorities. pic.twitter.com/teut0sYhax— MustShareNews (@MustShareNews) August 29, 2025
അതേസമയം വീഡിയോയില്‍ കാണുന്ന ആന ഇപ്പോഴും ആരോഗ്യവാനായി ഇരിക്കുന്നുവെന്ന്് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെ വളരെ ഗൗരവമായി കാണുന്നുവെന്നും തങ്ങളുടെ സംരക്ഷണത്തിലുളള മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.