Thursday, March 12, 2026 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 12.03 PM

പിണറായി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കാന്‍ അയ്യപ്പന്റെ മാത്രമല്ല മറ്റുള്ളവരുടെയും കടാക്ഷമുണ്ടെന്ന് എം.വി. ഗോവിന്ദന്‍

uploads/news/2025/08/798444/MV-Govindan.jpg

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരുന്നതിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷമുണ്ടെന്നും മൂന്നാം തവണയും അധികാരതത്തിലേറി പുതിയ അധ്യായം എഴുതുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രണ്ടാം ഭരണം തന്നെ ചരിത്രത്തില്‍ ആദ്യമാണെന്നും മൂന്നാം ടേമിലേക്കുള്ള യാത്രയില്‍ എല്ലാവരുടേയും പിന്തുണയുണ്ടെന്നും പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ നല്‍കിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ ബിജെപി ഇതിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. സംഗമം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും ശബരിമലയുടെ പുരോഗതിക്ക് വലിയ പങ്കുവഹിക്കാന്‍ പോകുന്ന കാര്യമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഗോള ആയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതില്‍ ബിജെപി അസ്വസ്ഥമാകുന്നതില്‍ അത്ഭുതമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വസികള്‍ക്ക് ഒരിക്കലും വര്‍ഗീയവാദികള്‍ ആകാന്‍ കഴിയില്ലെന്നും വര്‍ഗീയവാദികള്‍ക്ക് വിശ്വാസിയാകാനും കഴിയില്ലെന്നും പറഞ്ഞു. വിശ്വാസികള്‍ ഏറെയുള്ള സമൂഹത്തില്‍ അവരെകൂടി പരിഗണിച്ചാണ് മുന്നോട്ട് പോകാനാകു. പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞദിവസമാണ് എന്‍എസ്എസ് അറിയിച്ചത്. ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും പരിപാടി വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നതെന്നും അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW