Friday, March 13, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 12.47 PM

പരസ്പരം ഏറ്റുമുട്ടി പുളളി പുലിയും നായയും; ഒടുവില്‍ വിജയിച്ചത് ആര്? വൈറലായി വീഡിയോ

winner

മൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുളള വീഡയോകള്‍ ആണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒരു പുളളി പുലിയുടെയും തെരുവ് നായയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നുളളതാണ് വീഡിയോ.ശക്തമായ പേരാട്ടത്തിനൊടുവില്‍ നായ പുളളിപുലിയെ തോല്‍പ്പിക്കുകയും 300 മീറ്ററോളം അതിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഒടുവില്‍ നായയെ ഭയന്ന് പുലി അവിടെ നിന്നും ഓടിപോകുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഗ്രാമത്തില്‍ ഇറങ്ങിയ പുളളിപുലിയെ കണ്ട നായ പെട്ടന്ന് അതിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. നായയുടെ ആക്രമണം അവിശ്വസനീയമായിരുന്നെന്നും അത് നേരിടാന്‍ കഴിയാതെ പുലി ഓടിപ്പോയെന്നുമാണ് ഒരു ഗ്രാമീണന്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW