Friday, March 13, 2026 Last Updated 15 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 01.09 PM

എന്തൊരു സ്‌നേഹം; ചത്തുപോയ തന്റെ വളര്‍ത്തുപൂച്ചയെ ഉണക്കി സൂക്ഷിച്ച് യുവതി; വൈറലായി വീഡിയോ

woman
photo-www.instagram.com/meghanriley.piercer/

പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ വേര്‍പാട് മനുഷ്യര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. അവയെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് നാം കരുതുന്നത്. ന്യൂയോര്‍ക്കിലെ ഒരു യുവതി തന്റെ വളര്‍ത്തുപൂച്ച ചത്തപ്പോള്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മേഗന്‍ റൈലി എന്ന യുവതിയുടേതാണ് വീഡിയോ.

ചത്ത പൂച്ചയെ സ്റ്റഫ് ചെയ്ത് തന്റെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിക്കുകയാണ് ഇവര്‍. മേഗന്‍ തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. എന്റെ ചത്ത പൂച്ചയെ എന്റെ കൂടെ അണ്‍ബോക്‌സ് ചെയ്യൂ എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. സ്റ്റഫ് ചെയ്ത പൂച്ചയുടെ ശരീരം ഒരു പാഴ്‌സല്‍ ബോക്‌സില്‍ നിന്ന് യുവതി പുറത്തെടുക്കുന്നതും അതിനെ പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.

നിങ്ങള്‍ അത്രയധികം സ്‌നേഹിക്കുന്നുവെങ്കില്‍ പിന്നെ അതിനെ എന്തിനാണ് കുഴിച്ചിടുന്നത്. നിങ്ങള്‍ക്ക് അതിനെ സൂക്ഷിക്കാം എന്നന്നേക്കുമായി . അതെ അവന്‍ ഫ്രീസ് -ഡ്രൈഡ് ആണ്. ഇല്ല എനിക്ക് ഖേദമില്ല എന്ന അടിക്കുറിപ്പും യുവതി വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.

കറുപ്പ് നിറത്തിലുളള പൂച്ചയാണത്. അതിനെ ഷെല്‍ഫില്‍ വെക്കുന്നതും മേഗന്‍ അതിന് ഉമ്മ കൊടുക്കുനന്തു, വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിലര്‍ ഈ പ്രവൃത്തിയെ വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇത് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് പലരുടെയും കമന്റ്. ചിലര്‍ ഇത് എങ്ങനെയാണ് ചെയ്തതെന്നും ചോദിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW