-->
മറ്റുളളവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ വേണ്ടി ഏതു പ്രതിസന്ധിയും നേരിടാന്‍ തയാറാകുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുളള കമല ദേവി എന്ന ഒരു ആരോഗ്യപ്രവര്‍ത്തകയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സ്വന്തം ജീവന്‍ പണയപ്പെടുത്തി കുത്തിയൊലിക്കുന്ന ഒരു പുഴ ചാടികടക്കുകയാണ് അവര്‍. രണ്ടുമാസം പ്രായമുളള കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനാണ് കമല ദേവി പോകുന്നത്. കനത്ത മഴയും വെളളപ്പൊക്കവും കാരണം ചൗഹര്‍ഘട്ടിയിലെ പാലങ്ങള്‍ തകര്‍ന്നുപോയിരുന്നു. അതിനാല്‍ കമലാ ദേവിയ്ക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തിലേക്കുളള ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍ ഇതൊന്നും കമലാ ദേവിയ്ക്ക് ജോലി ചെയ്യുന്നതിനു ഒരു തടസ്സമായില്ല. വഴുക്കലുളള പാറയുടെ മുകളില്‍ കൂടി ചാടിയാണ് അവര്‍ പുഴ കടന്നത്.
🚨Salute to Real Heroes!🚨Kamla Devi, a health worker from Chauharghati (#Mandi, HP), crossed a flooded stream to reach Hurang village & vaccinate babies. 🌊💉Roads blocked by floods couldn’t block her duty.#VaccinationDrive #HealthHeroes #HimachalPradesh pic.twitter.com/hMmGig4fia— Indian Doctor🇮🇳 (@Indian__doctor) August 24, 2025
കമല ദേവിയുടെ ധീരമായ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി എത്രത്തോളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ്് ഈ വീഡിയോ.