Friday, March 13, 2026 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 02.14 PM

'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി വേറെ ആരും ഇല്ല'; അഞ്ചു വയസ്സുകാരനെ മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് 40-കാരി

brave, save

'പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി വേറെ ആരും ഇല്ല' എന്ന് കേട്ടിട്ടില്ലേ. ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന ഈ വാര്‍ത്തയും ഒരു അമ്മയുടെ പോരാട്ടതിന്റെ കഥയാണ് പറയുന്നത്. സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു അമ്മ നടത്തിയ പോരാട്ടം. അഞ്ചു വയസ്സുളള മകനെ മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച അമ്മയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഉത്തര്‍പ്രദേശിലെ ധാകിയ എന്ന ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വീരുവിനെ മുതല ആക്രമിക്കുന്നത്. മുതല വീരുവിനെ ചുറ്റിപിടിച്ചു വെളളത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ടാണ് 40 കാരിയായ അവന്റെ അമ്മ മായ അങ്ങോട്ട് എത്തുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാതെ അവര്‍ വെളളത്തിലേക്ക് ചാടി. കൈയില്‍ കരുതിയ ഒരു ഇരുമ്പ് വടി ഉപയോഗിച്ച് അവര്‍ മുതലയെ അടിക്കാന്‍ തുടങ്ങി. ഒടുവില്‍ മുതലയുടെ പിടിയില്‍ നിന്നും കുട്ടിയെ ആ അമ്മ രക്ഷിച്ചു.

ആക്രമണത്തില്‍ അമ്മയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റു.സാരമായി പരിക്കേറ്റ മായയെ ചികിത്സ നല്‍കി വിട്ടയിച്ചു, അതേസമയം ഗുരുതരമായ പരിക്കേറ്റ വീരു ഇപ്പോഴും ചികിത്സയിലാണ്. സംഭവമറിഞ്ഞ് പ്രാദേശിക ഫോറസ്റ്റ് ഓഫീസര്‍ രാം സിംഗ് യാദവിന്റെയും എസ്ഡിഒ റാഷിദ് ജമീലിന്റെയും നേതൃത്വത്തിലുള്ള സംഘം കുടുംബത്തെ സന്ദര്‍ശിച്ചു, മുതലയെ കണ്ടെത്താനും പിടികൂടാനും നടപടി സ്വീകരിക്കുമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW