കുവൈത്ത്‌സിറ്റി: 'അമ്മ മനസ്സ്' കുവൈറ്റ് പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചു മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ഈശ്വര പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച പരിപാടിയില്‍ ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി.
തുടര്‍ന്ന് സംഘടനയിലെ അബ്ബാസ്സിയ, സാല്‍മിയ, മംഗഫ് യൂണിറ്റ് അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി.പിഎം നായര്‍,പിജി ബിനു, ഫാത്തിമ കുവൈറ്റ്, ഡികെ രാജേഷ് എന്നിവരും സംബന്ധിച്ചു. രക്ഷധികാരി ചിന്നു റോയിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജിതിന്‍ മോഹന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷംസു മൂപ്പന്‍, ട്രഷറര്‍ ഷാജിത, പെന്‍ഷന്‍ കോ കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
സംഘടനയുടെ സാല്‍മിയ,മംഗഫ്,അബ്ബാസിയ എന്നീ മൂന്ന് യൂണിറ്റിലെയും ഭാരവാഹികളുടെ പങ്കാളിത്വത്തിലായിരുന്നു പരിപാടി.
അബ്ബാസിയ യൂണിറ്റില്‍ നിന്നും ബൈജു കുമാര്‍, ബിജു ഡാനിയേല്‍, മിനിപൊന്നൂസ്, ഗിരിജ, ശ്രീജ, സാല്‍മിയ യൂണിറ്റില്‍ നിന്നും റസാഖ്, ചിന്നു ധന്യ, അജി പാലക്കാട്, ജലീല്‍, മംഗഫ് യൂണിറ്റില്‍നിന്നും വസന്ത കുമാരി, കുമാരി ഷാജി, മീനു, റാണി, വിനു കൊട്ടാരത്തില്‍, രാജന്‍ എന്നിവരും സംബന്ധിച്ചിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സാമൂഹിക സംഘടനയാണ് 'അമ്മ മനസ്സ്'. കുവൈത്ത് പ്രവാസം കഴിഞ്ഞ് തിരികെ പോയിട്ടുള്ളവര്‍ക്കായി സംഘടനയുടെ നേത്യത്വത്തില്‍ രണ്ട് മാസം മുമ്പ് പെന്‍ഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.മാസം ഒരു നിശ്ചിത തുക അംഗങ്ങളുടെ സഹകരണത്തോടെ അയച്ച് നല്‍കുന്ന പദ്ധതിയാണീത്. 300 അംഗങ്ങളാണ് സംഘടനയിലുള്ളത്.