Monday, March 16, 2026 Last Updated 39 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 08.36 AM

‘‘മാതംഗി തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നതല്ല; എനിക്ക് പ്രാക്ടീസ് ചെയ്യാനുള്ള സ്ഥലം മാത്രമായിരുന്നു ആദ്യം; പിന്നീടാണത് നൃത്തവിദ്യാലയമായത്...’’ നവ്യ നായര്‍

നവ്യ നായര്‍ എന്ന അഭിനേത്രിയെപ്പോലെ തന്നെ നര്‍ത്തകിയെയും പ്രേക്ഷകര്‍ ഹൃദയം തുറന്ന് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ​തന്റെ നൃത്തവിദ്യാലയമായ ‘മാതംഗി’ എങ്ങനെയാണ് തുടങ്ങിയതെന്ന് പങ്കിടുകയാണ് നവ്യ.
Navya Nair, Maathangi Dance School
Navya Nair about Maathangi school of performing arts foundation (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ ബാലാമണിയായി കയറിക്കൂടിയ താരമാണ് നവ്യ നായര്‍. ആദ്യ സിനിമ മുതലേ നവ്യ​യോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു പ്രേക്ഷകര്‍ക്ക്. എങ്കിലും ‘നന്ദനം’ സിനിമയിലെ കൃഷ്ണഭക്തയായ ‘ബാലാമണി’യിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കീ​ഴടക്കാന്‍ നവ്യയ്ക്ക് കഴിഞ്ഞത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലും തമിഴിലും നിരവധി മികച്ച കഥാപാത്രങ്ങള്‍ നവ്യ സമ്മാനിച്ചു. വിവാഹത്തോടെ ഇടവേളയെടുത്ത താരം പിന്നീട് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹൃദയം തുറന്ന് പ്രേക്ഷകര്‍ സ്വീകരിച്ചു.
തിരിച്ചുവരവില്‍ സിനിമയേക്കാളേറെ നൃത്തത്തിലാണ് നവ്യ പ്രാധാന്യം നല്‍കിയത്. ‘മാതംഗി’ എന്ന നൃത്ത വിദ്യാലയം തുടങ്ങിയ താരം അതിന്റെ പരിപാടികളുമൊക്കെ വിവിധ വേദികളില്‍ സജീവമാണിപ്പോള്‍. നവ്യയുടെ നൃത്തത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. താരം എവിടെ പരിപാടി അവതരിപ്പിച്ചാലും അതിന്റെ റീല്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ നൃത്തവിദ്യാലയത്തിലേക്കുള്ള യാത്രയെക്കുറിച്ച് മനസ്സു തുറക്കുകയാണ് നവ്യ. എങ്ങനെയാണ് ‘മാതംഗി’യിലേക്ക് എത്തിയതെന്നും അത് തനിക്ക് തരുന്ന നിര്‍വൃതി എത്രത്തോള​മാണെന്നും നവ്യ പറയുന്നു. ‘‘മാതംഗി സ്വന്തം വാക്കുകളിൽ’ എപ്പിസോഡ് 1... മാതംഗിയുടെ കഥ, അത് സ്വപ്നം കണ്ടയാൾ പറയുന്നതാണ് - അതിന്റെ അർത്ഥം, അതിന്റെ ദർശനം, അതിന്റെ തുടക്കം...ബാക്കി എപ്പിസോഡുകൾക്കായി കാത്തിരിക്കുക, അവിടെ എല്ലാ കൗതുകങ്ങളും അവളുടെ സ്വന്തം വാക്കുകളിൽ വിരിയുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നവ്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരു നൃത്തവിദ്യാലയം തുടങ്ങാന്‍ പ്രേരിപ്പിച്ചത് എന്താണ് എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നവ്യയുടെ വീഡിയോ. ‘‘മാതംഗി, നൃത്ത വിദ്യാലയം. ഞാൻ അത് തുടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല. അത് സത്യമായിരുന്നു. എനിക്ക് പരിശീലിക്കാൻ വേണ്ടിയായിരുന്നു അത് തുടങ്ങിയത്. അതിനായി ചെറിയ സ്ഥലം സജ്ജീകരിച്ചിരുന്നു, അത് വിശാലമായിരുന്നു.
അതു കണ്ടപ്പോള്‍ എല്ലാവരും ശുപാർശ ചെയ്തു, ഞാൻ എപ്പോൾ പഠിപ്പിക്കാൻ തുടങ്ങുമെന്ന് അവർ ചോദിക്കാനും തുടങ്ങി. അങ്ങനെ എല്ലാവരുടെയും സ്നേഹവും എന്റെ ഗുരുവിന്റെ മാർഗനിർദേശവും പേറി ഞങ്ങൾ മാതംഗി അല്ലെങ്കിൽ ഒരു നൃത്ത വിദ്യാലയം ആരംഭിക്കാൻ പദ്ധതിയിട്ടു. വരും തലമുറകൾക്കായി എപ്പോഴും നൃത്തം പരിശീലിക്കുന്ന ഒരാളായി... മാതംഗി എന്ന പേര് ആസൂത്രണം ചെയ്തിരുന്നില്ല. എനിക്കറിയാവുന്ന ഏറ്റവും കുറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുക എന്നതാണ് ഞാൻ ആസൂത്രണം ചെയ്യുന്നത്, അങ്ങനെയാണ് മാതംഗി ജനിച്ചത്...’’ വീഡിയോയില്‍ നവ്യ പറഞ്ഞു.

Ads by Google
Monday 25 Aug 2025 08.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW