-->
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ‘നന്ദന’ത്തിലെ ബാലാമണിയിലൂടെയാണ് പ്രേക്ഷകര്‍ നവ്യയെ ഹൃദയത്തോട് ചേര്‍ത്തത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മികച്ച സിനിമകളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ നവ്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം കുറച്ചു നാളുകള്‍ക്ക് മുമ്പ് ബിഗ് സ്ക്രീനിലേക്ക് മടങ്ങി വരുകയും ചെയ്തിരുന്നു.
എന്നാല്‍ മടങ്ങിവരവില്‍ സിനിമയേക്കാളേറെ നൃത്തത്തിലാണ് നവ്യ കൂടുതൽ സജീവം. മാതംഗി എന്ന ഡാൻസ് സ്‌കൂളിൽ ഒരുപാട് വിദ്യാർഥികളെയാണ് നവ്യ പഠിപ്പിക്കുന്നുണ്ട്. നിരവധി വേദികളില്‍ നവ്യയുടെ നൃത്തം കാണാന്‍ വലിയ ജനാവലി തന്നെ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ നവ്യയുടെ ചടുലതാളങ്ങളുടെയും ഭാവചലനങ്ങളുടെയും വീഡിയോകളാണുള്ളത്. അതെല്ലാം വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ കാഴ്ച്ചക്കാരുടെ ഹൃദയം കുളിര്‍പ്പിക്കുന്ന ഒരു ഷോര്‍ട്ട് വീഡിയോ പങ്കിടുകയാണ് നവ്യ. രാത്രിയില്‍ ആകാശത്ത് കൂടി പറക്കുന്ന ഒരു വിമാനത്തിന്റെ വീഡിയോയാണ് നവ്യ പങ്കിട്ടിരിക്കുന്നത്. ആകാശത്ത് ചന്ദ്രനെ മറികടക്കുന്ന വിമാനത്തിന്റെ ദൃശ്യം കാണുന്ന ഏതൊരാളിന്റെയും മനസ്സ് നിറയ്ക്കും. ‘‘അനുഗ്രഹീത ദിനം...’’ എന്ന് കുറിച്ചാണ് നവ്യ ഈ മനോഹരമായ വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘രാവിലെ തന്നെ കണ്ണുകൾക്ക് നല്ലൊരു സമ്മാനമായി..., കണ്ണിന് കുളിര്‍മ നല്‍കുന്ന വീഡിയോ, ഇതെവിടെയാണെന്ന് പറയാമോ ?...’ എന്നതടക്കമാണ് കമന്റുകള്‍.
നൃത്തവേദികളില്‍ മാത്രമല്ല അഭിനയിക്കുന്ന സിനിമകളിലൂടെയും നവ്യയിപ്പോള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നുണ്ട്. ഏറ്റവുമവസാനം റിലീസ് ചെയ്ത ‘പാതിരാത്രി’ എന്ന സിനിമയില്‍ ഒരു പോലീസ് ഓഫീസറിന്റെ കഥാപാത്രമായിട്ടാണ് നവ്യ എത്തിയത്. മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ഈ സിനിമയ്ക്കും നവ്യ നായരുടെ അഭിനയത്തിനും കിട്ടിയിരുന്നു.