-->
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നവ്യ നായര്‍. ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അതിസുന്ദരമായ കറുത്ത സാരിയായിരുന്നു നവ്യയുടെ വേഷം. ഒപ്പം ലളിതമായ ആഭരണങ്ങളായിരുന്നു നടി അണിഞ്ഞിരുന്നത്.
മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നവ്യ. കൂടാതെ ടെലിവിഷന്‍ പരിപാടികളിലും സ്‌റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
അഭിനയത്തിനൊപ്പം തന്നെ ഡാന്‍സിലും സജീവമാണ് നവ്യ. സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂളും താരം നടത്തുന്നുണ്ട്. മാതംഗി എന്നാണ് നൃത്ത വിദ്യാലയത്തിന്റെ പേര്.
അതേസമയം പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത പാതിരാത്രി ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞത്.