-->
കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും കളങ്കമില്ലാത്ത സ്‌നേഹവും വ്യക്തമാക്കുന്ന ഒരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
കൊച്ചു കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും എന്തിനോടും കൗതുകമാണ്. ഒരു പല്ലി കുഞ്ഞിനെ കൈകളില്‍ എടുത്തു അതിന്റെ തലയില്‍ തലോടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. വീടിന്റെ പടിക്കെട്ട് ഇറങ്ങിവരുമ്പോഴാണ് അച്ഛനും മകളും കുഞ്ഞന്‍ പല്ലിയെ കാണുന്നത്. ആരും അതിനെ ചവിട്ടാതിരിക്കാന്‍ യുവാവ് അതിനെ അവിടെനിന്നും എടുത്തുമാറ്റി. പല്ലിയെ കണ്ട കുഞ്ഞ് അതിനെ തന്റെ കൈയില്‍ തരാമോ എന്ന് പിതാവിനോട് ചോദിച്ചു. അയാള്‍ അതിനെ കുഞ്ഞിന്റെ കൈയില്‍ കൊടുത്തു.
കൗതുകത്തോടെ അവള്‍ ആ പല്ലിയെ നോക്കുന്നതും അതിന്റെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. അതിനെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് അവള്‍ അച്ഛനോട് പറയുന്നുണ്ട്. അതിന്റെ അടുത്ത് കിടന്ന് തനിക്ക് ഉറങ്ങണമെന്നും കുഞ്ഞ് പറയുന്നുണ്ട്. അതിന്റെ അമ്മ പല്ലി അതിനെ അന്വേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അച്ഛന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു.
വളരെ പെട്ടന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുഞ്ഞുങ്ങള്‍ എപ്പോഴും അവരുടെ ചുറ്റുമുളള മൃഗങ്ങളോടും പ്രാണികളോടും സൗമ്യമായി പെരുമാറണമെന്നും അവരെ മാതാപിതാക്കള്‍ അങ്ങനെ പഠിപ്പിക്കണമെന്നുമാണ് വീഡിയോയ്ക്ക് താെഴ വന്ന കമന്റ്.