Friday, March 13, 2026 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 04.41 PM

രാഹുൽ മാങ്കൂട്ടത്തിലിനെ വിൽപ്പനയ്ക്കുവെച്ച് പി.പി ദിവ്യയുടെ പോസ്റ്റ്; 'കർമ്മ' എന്ന് കുറിപ്പും

rahul mankootathil
photo - facebook

കണ്ണൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. 'കർമ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. 'കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് മാധ്യമങ്ങള്‍പുറത്തുവിട്ടത്.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം.

Ads by Google
Ads by Google
TRENDING NOW