-->
കൊച്ചി: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മൊബൈല്‍ ഫോണ്‍ പാസ്‌വേര്‍ഡ് അന്വേഷണസംഘത്തിനു കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ജസ്‌റ്റിസ് സി. ജയചന്ദ്രന്‍ സ്‌റ്റേ ചെയ്‌തത്.
രാഹുലിന്റെ ഫോണ്‍ അന്വേഷണസംഘം നേരത്തെ കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും രാഹുല്‍ പാസ്‌വേര്‍ഡ് നല്‍കിയില്ല. തുടര്‍ന്നാണ് പാസ്‌വേര്‍ഡ് നല്‍കാന്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. പാസ്‌വേര്‍ഡ് വെളിപ്പെടുത്താന്‍ പ്രതിയെ നിര്‍ബന്ധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന പ്രത്യേക വ്യവസ്‌ഥകളില്ലെന്ന് രാഹുല്‍ വാദിച്ചു. ഹര്‍ജി മൂന്നാഴ്‌ചയ്‌ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.