Saturday, March 14, 2026 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 07.50 AM

രാഹുല്‍ തുടരുന്നത് തെറ്റായ സന്ദേശം നല്‍കും ; അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

uploads/news/2026/01/820317/shamzeer-and-rahul.jpg

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അയോഗ്യത സംബന്ധിച്ചും മറ്റ് അനുബന്ധ വിഷയങ്ങളിലും നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. രാഹുല്‍ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞു.

വിഷയം നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടും. എംഎല്‍എ എന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഷംസീര്‍ വ്യക്തമാക്കി. ഒരു ജനപ്രതിനിധിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമാണെന്നും പറഞ്ഞു. ഇന്നലെ അതിനാടകീയമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്ടെ കെപിഎം റീജിയന്‍സിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് ശേഷം രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'സാംസങ് ഫോള്‍ഡിംഗ്' ഫോണ്‍ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ലൈംഗിക ശേഷി പരിശോധന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജാമ്യം നല്‍കാതിരിക്കാന്‍ 12 കാരണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW