-->
കനത്തമഴയിലും വെളളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന മുംബൈയില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഴകെടുതികളും വെളളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
വെളളപ്പൊക്കത്തിനു നടുവില്‍ കസേരയില്‍ ഇരുന്ന് മദ്യപിക്കുന്ന രണ്ടു പേരെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അവര്‍ക്ക് മുമ്പിലിട്ടിരിക്കുന്ന മേശയില്‍ മദ്യക്കുപ്പികളും, ഗ്ലാസുകളും കാണാം. കസേരയില്‍ ഇരിക്കുന്ന ഇരുവരുടെയും മുട്ടോളം വെളളം ഉണ്ട്. പക്ഷേ അതൊന്നും അവര്‍ കാര്യമാക്കുന്നില്ല.
And Trump thinks he can scare us with sanctions 😂😂#Mumbai #MumbaiRains pic.twitter.com/VChjmv8Qmd— Amitabh Chaudhary (@MithilaWaala) August 20, 2025
അമിതാഭ് ചൗധരി എന്ന വ്യക്തി എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.