-->
താജ് മഹലും, ഐഫില്‍ ടവറുമെല്ലാം പ്രഭയാഭ്യര്‍ഥനയുടെ പശ്ചാത്തലമാകാറുണ്ട്. എന്നാല്‍ മോതിരം കൈമാറുമ്പോള്‍ അപ്രതീക്ഷിതമായി അഗ്നിപര്‍വതം പൊട്ടുന്നത് പെട്ടെന്ന് പശ്ചാത്തലമായാലോ ?രസകരമായിരിക്കും അല്ലേ, അത്തരത്തിലൊരു മനോഹരമായ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഗ്വാട്ടിമാലയിലെ വോള്‍ക്കാന്‍ അകാറ്റെനാംഗോ എന്ന അഗ്നി പര്‍വതമാണ് ഈ അപൂര്‍വ്വ കാഴ്ച സമ്മാനിച്ചത്.
ജസ്റ്റിന്‍ ലീ എന്ന യുവാവ് ദീര്‍ഥകാലമായി പ്രണയത്തിലായിരുന്ന കാമുകി മോള്‍ഗനെ പ്രപ്പോസ് ചെയ്യുന്നതിനിടെയാണ് പശ്ചാത്തലത്തില്‍ വോള്‍ക്കാന്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ലാവയും പുകയും ആകാശത്തിലേക്ക് ഉയര്‍ന്നത്. ജൂണ്‍ 6 ന് ആദ്യം പങ്കുവെച്ച വീഡിയോ ഓഗസ്റ്റ് 18 ന് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി.
ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ബോയ്ഫ്രണ്ട് വോള്‍ക്കാന്‍ അകാറ്റെനാംഗോയുടെ മുന്നില്‍ വെച്ച് എന്നെ പ്രപ്പോസ് ചെയ്തു. പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കുന്നത് വോള്‍ക്കാന്‍ ഫ്യൂഗോയാണ്. ആ ദിവസം ഞങ്ങള്‍ അങ്ങനെയാണ് ആദ്യം കാണുകയായിരുന്നു . ഞങ്ങള്‍ വളരെ ഭാഗ്യവാമാരാണ്- മോള്‍ഗന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഫാന്റസി നോവലിലേതുപോലെയുണ്ട് എന്നുള്‍പ്പെടെ നിരവധി രസകരമായ കമന്റുകളാണ് ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.