Saturday, March 14, 2026 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 11.30 AM

' ഞാന്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മികച്ച രാജ്യം' ; ഇന്ത്യയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് യു.എസ് യുവാവ്

visit, best
photo-www.instagram.com/marvinachi/

' ഞാന്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മികച്ച രാജ്യം' ഇന്ത്യ സന്ദര്‍ശിച്ച യുഎസ് കണ്ടന്റ് ക്രിയേറ്റര്‍ മാര്‍വിന്‍ ആച്ചിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിട്ടാണ് ഇന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക് നടത്തിയ യാത്രയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള ഇദ്ദേഹം ഇന്ത്യയിലേക്കുളള തന്റെ യാത്ര വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും സൗന്ദര്യവും മാര്‍വിന്‍ ആച്ചിയുടെ വീഡിയോകളില്‍ നിന്നും വ്യക്തമാണ്. തനിക്ക് ഏറ്റവും മികച്ച സമയവും ഭക്ഷണവും നല്‍കിയ അനുഭവം ആണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചു. ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും ഊഷ്മളതയും പ്രകടമാക്കുന്ന മാര്‍വിന്‍ ആച്ചിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇന്ത്യയെ ഇത്രയും തുറന്ന മനസ്സോടെ സ്വീകരിച്ചതിന് നിരവധി ഉപയോക്താക്കള്‍ മാര്‍വിനെ പ്രശംസിച്ചു.

ഇന്ത്യയിലെ നഗരജീവിതത്തെ പറ്റി അടുത്തറിയാന്‍ മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്കാണ് ഇനി തന്റെ സന്ദര്‍ശനം എന്ന് മറ്റൊരു വീഡിയോയില്‍ മാര്‍വിന്‍ ആച്ചി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW