Friday, March 13, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 11.48 AM

ഒന്ന് കുളിക്കാന്‍ കയറിയതാ അപ്പോ ദേ ബാത്ത്‌റൂമിനുളളില്‍ കടുവ! വൈറലായി വീഡിയോ

mans, as

കുളിമുറിയില്‍ പാറ്റയും, പല്ലിയും, എട്ടുകാലിയുമൊക്കെ നാം സ്ഥിരം കാണാറുണ്ട്. എന്നാല്‍ കുളിക്കാന്‍ കയറിയ ബാത്ത്‌റൂമില്‍ ഒരു കടുവയെ കണ്ടാലോ? ഒന്നു ചിന്തിച്ചു നോക്കൂ.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇത്തരത്തില്‍ ഒരു വീഡിയോ ആണ്. ഇന്ത്യയില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍ എന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത്‌റൂമിലെ ജനാലയില്‍ കൂടി അകത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന ഒരു കടുവയാണ് ദൃശ്യങ്ങളിലുളളത്. വനത്തിനോടു ചേര്‍ന്നുളള ഏതോ ഒരു സ്ഥലത്തു നിന്നുളള വീഡിയോ ആയിരിക്കാം ഇതെന്ന് കരുതുന്നു. ബാത്ത്‌റൂമില്‍ കുളിച്ചുകൊണ്ടിരുന്ന ആള്‍ ആണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കുളിക്കുന്ന സമയത്ത് ആ മനുഷ്യന് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എങ്ങനെ കഴിഞ്ഞു എന്ന് ചോദിച്ചുകൊണ്ട് വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നവരും ഉണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW