Saturday, March 14, 2026 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 12.13 PM

പരീക്ഷയ്ക്കിടെ അറിയാതൊന്നു ഉറങ്ങിപ്പോയി; അടുത്തുവന്ന് വിദ്യാര്‍ത്ഥിയുടെ തലയില്‍ തലോടി അധ്യാപകന്‍; വീഡിയോ വൈറല്‍

teacher, viral

പരീക്ഷയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ വിളിച്ചുണര്‍ത്തുന്ന ഒരു അധ്യാപകന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്. ഒഡീഷയിലെ ഒരു സ്‌കൂളില്‍ നിന്നുളള ദൃശ്യങ്ങളാണിത്. അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ആഴവും സ്‌നേഹവും വെളിപ്പെടുത്തുന്ന ഈ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പ്രഭത് കുമാര്‍ പ്രധാന്‍ എന്ന അധ്യാപകന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ഡസ്‌കില്‍ വെച്ചിരിക്കുന്ന ചോദ്യപേപ്പറിനും ഉത്തരക്കടലാസിനും മുകളില്‍ തല ചായ്ച്ചു ഉറക്കമാണ് കുട്ടി. ഇതു കണ്ട് അവന്റെ അടുത്തെത്തിയ അധ്യാപകന്‍ അവന്റെ തലയില്‍ മൃദുവായി തലോടി. ഞെട്ടിപ്പോയ കുട്ടി പെട്ടന്ന് ഉറക്കത്തില്‍ നിന്ന് എണീറ്റു അധ്യാപകനെ നോക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുട്ടിയുടെ പെട്ടന്നുളള പ്രതികരണം കണ്ടു അധ്യാപകനു ചിരി അടക്കാന്‍ കഴിഞ്ഞില്ല.ഇതെല്ലാം കണ്ടു ക്ലാസിലെ മറ്റു കുട്ടികളും പൊട്ടിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം.

നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. അധ്യാപകരായാല്‍ ഇങ്ങനെ വേണം എന്നാണ് ഉപയോക്താക്കള്‍ കമന്റ് ഇട്ടിരിക്കുന്നത്. അധ്യാപകന്റെ നിഷ്‌കളങ്കമായ ചിരിയെ പ്രശംസിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW