-->
കുതിരപ്പുറത്ത് സ്‌കൂളിലേക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മേഘാലയയില്‍ നിന്നുളളതാണ് ഈ രസകരമായ വീഡിയോ.സ്‌കൂള്‍ യൂണിഫോമൊക്കെ ഇട്ട് ബാഗും തൂക്കി കുതിരപ്പുറത്താണ് കക്ഷിയുടെ യാത്ര. കുട്ടിയുടെ വളര്‍ത്തുനായയും അവര്‍ക്കൊപ്പമുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കൂടിയാണ് മൂവരുടെയും യാത്ര.
ട്വിങ്കിള്‍ ജോവാന എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് കാറില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണിത്. ''സ്‌കൂളിലേക്കുളള ഒരു സാധാരണ യാത്ര'' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.