Thursday, March 12, 2026 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 15 Aug 2025 02.19 PM

നടിമാര്‍ക്കൊപ്പം ‘മോണിക്ക’ ഗാനത്തിന് ചുവടുവെച്ച് ഷൈന്‍ ടോം ചാക്കോ; വീഡിയോ

shine-tom-chacko-
photo-www.instagram.com/iswarya.menon/

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ശ്രദ്ധനേടുന്നു. നടി ഐശ്വര്യ മേനോന്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമുളള ഡാന്‍സ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. രജനീകാന്ത് നായകനായെത്തിയ കൂലി സിനിമയിലെ മോണിക്ക എന്ന ഗാനത്തിനാണ് താരങ്ങള്‍ ചുവടുവെക്കുന്നത്.

ഐശ്വര്യ മേനോനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ടേക്കുകള്‍ക്കിടയിലെ സമയം നൃത്തത്തിനായി മാറ്റിവെച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ഹൂഡിയും കൂളിങ് ഗ്ലാസും വെച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഷൈന്‍ ആറാടുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഷൈന്റെ എനര്‍ജിറ്റിക് ഡാന്‍സ് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം നിരവധി ആരാധകര്‍ കമന്റുകളിലൂടെ അറിയിച്ചു. ഓസം, നൈസ്, പൊളി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള മറ്റ് ചില കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW