-->
സ്‌കൂള്‍ യുവജനോത്സവ കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. ഭരതനാട്യം ചെയ്യുന്നതിന്റെ വീഡിയോയാണ് ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിലമതിക്കാനാവാത്ത ഓര്‍മകളാണെന്നും എന്നും ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും സിത്താര വീഡിയോയ്ക്ക് താഴെ കുറിച്ചു.
‘ചില ഓര്‍മ്മകള്‍ വിലമതിക്കാനാവാത്തതാണ്. ഇത് എന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ വീഡിയോയാണ്. സംസ്ഥാനതല കലോത്സവത്തില്‍ ഭരതനാട്യത്തിന് സമ്മാനം നേടിയ പ്രകടനമാണിത്. മണിക്കൂറുകള്‍ നീണ്ട പ്രാക്ടീസ്, അച്ഛന്റെയും അമ്മയുടെയും പിന്തുണ, നല്ല മാര്‍ഗം കാണിച്ചു തന്ന ഗുരുക്കന്മാര്‍, പഠനത്തിലൂടെ ലഭിക്കുന്ന സന്തോഷം എല്ലാം ഞാന്‍ ഓര്‍ത്തു പോകുന്നു. വീഡിയോയ്ക്ക് വലിയ വ്യക്തത ഉണ്ടാവില്ല, പക്ഷേ അതിലെ ഓര്‍മകള്‍ പൊന്നാണ്. ഇത് സൂക്ഷിച്ചു വച്ചതിന് നന്ദി അമ്മ’ സിത്താര കുറിച്ചു.
സിത്താരയുടെ പഴയകാല വീഡിയോ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും മറച്ചുവച്ചില്ല. അന്ന് നൃത്തം നേരിട്ടു കണ്ടവര്‍ കമന്റുകളിലൂടെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊളിച്ചു, സൂപ്പര്‍, കിടിലം എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.